HomeKeralaസംസ്ഥാനത്ത് പേമാരി: 3 ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 3 മരണം; 8...

സംസ്ഥാനത്ത് പേമാരി: 3 ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 3 മരണം; 8 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി, പൊന്മുടിയടക്കം അടച്ചു, കൺട്രോൾ റൂം തുറന്നു | Kerala Rains

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72), പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ മറ്റൊരാളും കൊല്ലപ്പെട്ടു.(Kerala Rains Landslides Claim Three Lives Red Alert In Eight Districts)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. കുടയത്തൂർ, പൂഞ്ഞാർ, മൂന്നിലവ്, കൂട്ടിക്കൽ കൊടുങ്ങ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്റെ വീട് പൂർണ്ണമായും ഒഴുകിപ്പോയി. പൂഞ്ഞാറിലും കുടയത്തൂരിലും വീടുകൾ മണ്ണിനടിയിലായി.

ഈരാറ്റുപേട്ട-വാഗമൺ റോഡിലും മണിമല, ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലെ പ്രധാന പാതകളിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ഗതാഗതം പൂർണ്ണമായി നിലച്ചു. ഉപ്പുതറയിൽ പോലീസുകാർ വാഹനം നിർത്തി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തെക്കൻ കേരളത്തിൽ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിതുര പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. അപകടഭീഷണിയും റോഡ് തടസ്സവും കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായി അടച്ചു. കല്ലാർ – പൊന്മുടി റോഡിലെ പന്ത്രണ്ടാം വളവിലും, ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിൽ ഭാഗത്തുമാണ് മണ്ണിടിഞ്ഞു വീണത്.

ശനിയാഴ്ച പുലർച്ചെയോടെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. റോഡിലേക്ക് മണ്ണും മരങ്ങളും ഇടിഞ്ഞുവീണതിനെ തുടർന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വിതുരയിൽ നിന്നും ഫയർഫോഴ്സും വനപാലകരും സ്ഥലത്തെത്തി മണ്ണുനീക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തുടനീളം മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രവും അടച്ചു. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ശനിയും ഞായറും (ഇന്നും നാളെയും) ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പ്രശസ്തമായ കുംഭാവുരുട്ടി വെള്ളച്ചാട്ടവും കനത്ത മഴയെ തുടർന്ന് അടച്ചുപൂട്ടി. അച്ചൻകോവിൽ ഉൾവനങ്ങളിൽ പെയ്യുന്ന ശക്തമായ മഴ കാരണം അരുവികളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയാണ് മഴ അതിതീവ്രമാക്കിയത്. ആഗസ്റ്റ് 4 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.

Story Summary

Torrential rains and widespread landslides hit Kerala, claiming three lives in Idukki and Kottayam districts. Red alert has been sounded in eight districts, and educational institutions remain closed across affected regions amid flood threats.

WhatsApp Channel Banner

Latest updates

ഇ20 എഥനോൾ നയത്തിനെതിരെ സമരം: തെഹ്സീൻ പൂനാവാലയെ വീട്ടുതടങ്കലിലാക്കിയതായി...

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത പെട്രോൾ നയത്തിനെതിരെ നടത്താനിരുന്ന സമാധാനപരമായ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയതായി രാഷ്ട്രീയ നിരീക്ഷണകനും സംരംഭകനുമായ തെഹസീൻ പൂനാവാല. ഗ്രേറ്റർ കൈലാഷ്-1 ലെ...

പാലക്കാട്ട് ഇടമുറിയാതെ മഴ: വീട് തകർന്നു, ഡാമുകളുടെ ഷട്ടറുകൾ...

പാലക്കാട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതി രൂക്ഷമായതോടെ മലമ്പുഴയും നെല്ലിയാമ്പതിയും ഉൾപ്പെടെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. നദികളിൽ ജലനിരപ്പ്...

കുവൈത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സേന...

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേന അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.(Kuwait Air Defense Intercepts Iranian...

വടക്കൻ കേരളത്തിൽ കനത്ത മഴ: 2 മരണം, ആളുകളെ...

കോഴിക്കോട്: വടക്കൻ കേരളത്തിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്നു. കനത്ത മഴയിലും മറ്റ് അപകടങ്ങളിലുമായി മലപ്പുറത്തും വയനാട്ടിലും രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴ മൂലം മരണപ്പെട്ടവരുടെ എണ്ണം...

സംസ്ഥാനത്ത് പേമാരി: മരണസംഖ്യ 5 ആയി, വെള്ളത്തിൽ മുങ്ങി...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയെ തുടർന്ന് വിവിധ ജില്ലകളിൽ വൻ നാശനഷ്ടവും ആളപായവും. കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി 5 പേർ മരണപ്പെട്ടു.(Kerala Heavy Rains Landslide...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....