ന്യൂഡൽഹി: സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിക്ക് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഷീ ജിൻപിങ്ങിന്റെ സന്ദർശന സാധ്യതകൾ ശക്തമായത്.(Chinese President Xi Jinping likely to visit India in September for BRICS Summit)
സന്ദർശനം നടക്കുകയാണെങ്കിൽ, 2020-ലെ ഗാൽവാൻ താഴ്‌വരയിലെ സൈനിക ഏറ്റുമുട്ടലിനും അതിർത്തി തർക്കങ്ങൾക്കും ശേഷമുള്ള ഷീ ജിൻപിങ്ങിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. 2019 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ രണ്ടാമത് അനാദ്യോഗിക ഉച്ചകോടിയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയിലെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ പോകുന്ന ഈ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ക്ഷണം കൈമാറിക്കഴിഞ്ഞു. വിദേശ വേദികളിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും അഞ്ച് വർഷത്തിന് ശേഷമാണ് ഒരു ഉഭയകക്ഷി/ബഹുരാഷ്ട്ര ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഇന്ത്യൻ മണ്ണിൽ എത്തുന്നത്.
Story Summary
Chinese President Xi Jinping is likely to visit India in September to attend the BRICS Summit in New Delhi. If confirmed, this will mark his first visit to India since the 2020 Galwan Valley military clash and his first trip to the country since October 2019, reflecting a potential thaw in Sino-Indian diplomatic ties.


