തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും പശ്ചിമ വിദർഭയ്ക്കും തെക്കൻ മധ്യപ്രദേശിനും മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.(Kerala rain update, IMD issues heavy rain warning and orange alerts for Kerala)
ജൂലൈ 31 മുതൽ ഓഗസ്റ്റ് 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
ജൂലൈ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഓഗസ്റ്റ് 1: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
മഞ്ഞ അലർട്ട്
ജൂലൈ 31: തൃശൂർ, പാലക്കാട്, മലപ്പുറം.
ഓഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ഓഗസ്റ്റ് 2: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും അണക്കെട്ടുകളുടെ തീരങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശമനുസരിച്ച് പകൽ സമയത്ത് തന്നെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും കനത്ത കാറ്റിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Story Summary
The India Meteorological Department (IMD) has issued orange and yellow alerts for various districts in Kerala as heavy to very heavy rainfall is predicted across the state until August 4, 2026. The rain spell is triggered by an off-shore trough along the West Coast and a depression over Vidarbha and Madhya Pradesh, prompting authorities to advise residents in landslide and flood-prone areas to shift to safer locations.


