ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതും വ്യാജമായി എഡിറ്റ് ചെയ്തതുമായ വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റ ഇന്ത്യ തലവനും പ്രമുഖ ഫെയ്‌സ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസെടുത്തു.(Hyderabad Cybercrime Police have registered a case against Meta India head)
‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ മോശമായ പരാമർശങ്ങളും അശ്ലീല അധിക്ഷേപങ്ങളും അടങ്ങിയ വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ബി.ജെ.പി പ്രവര്ത്തകനായ ടി. സായികിരൺ ഗൗഡ്, വ്യവസായിയായ എസ്. അരവിന്ദ് റെഡ്ഡി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രധാനമന്ത്രിയെ അപമാനിക്കുന്നതും പൊതുസമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതുമായ രീതിയിലാണ് വിഡിയോകൾ പ്രചരിപ്പിച്ചത്. ഇവയിൽ ഭൂരിഭാഗവും നിർമ്മിത ബുദ്ധി (AI) വഴി വ്യാജമായി നിർമ്മിച്ചതോ ഡിജിറ്റലായി മാറ്റം വരുത്തിയതോ ആണെന്ന് പരാതിയിൽ പറയുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് അക്കൗണ്ടിലെ വിഡിയോ സാങ്കേതിക തകരാർ കാരണം നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ മെറ്റ മുൻപ് കേന്ദ്ര സർക്കാരിന്റെ രൂക്ഷവിമർശനം നേരിട്ടിരുന്നു. ഇതിനുപിന്നാലെ വി.ഐ.പി അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.
Story Summary
Hyderabad Cybercrime Police have registered a case against Meta India head and several Facebook and Instagram accounts for circulating morphed and AI-generated derogatory videos targeting Prime Minister Narendra Modi. The complaints were filed following online abuse during student protests.


