തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 5 ജില്ലകളിൽ പൂർണ്ണമായും കോഴിക്കോട് ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala Heavy Rain Educational Institutions Holiday Declared Six Districts)
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായാണ് നടപടി. കാസർഗോഡ് സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയ്‌ക്കെല്ലാം അവധിയാണ്. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. വയനാട് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ പ്രൊഫഷണൽ കോളേജുകൾ, സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയാണ്. റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് ഇളവുണ്ട്.
എറണാകുളത്ത് പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ആലപ്പുഴയിൽ കോളേജുകളും അങ്കണവാടികളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെ പൂർണ്ണ അവധി നൽകി. കോട്ടയത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി ഉത്തരവിട്ടു.
കോഴിക്കോട് വടകര, താമരശ്ശേരി താലൂക്കുകളിലെ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച ഓൺലൈൻ ക്ലാസുകൾ സാധാരണപോലെ നടക്കും. സർവ്വകലാശാല/പൊതു പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
Due to continuous heavy rains and orange alerts, educational institutions in Kasaragod, Wayanad, Ernakulam, Kottayam, Alappuzha, and select taluks in Kozhikode have been granted a holiday today. The holiday applies to professional colleges, tuition centers, and Anganwadis, while pre-scheduled exams will take place without changes.


