HomeWorldഓറഞ്ച് ജൂസ് വെൻഡിങ് മെഷീനിലെ സ്ട്രോ നക്കി വൃത്തികേടാക്കി: ഫ്രഞ്ച് വിദ്യാർത്ഥിക്ക്...

ഓറഞ്ച് ജൂസ് വെൻഡിങ് മെഷീനിലെ സ്ട്രോ നക്കി വൃത്തികേടാക്കി: ഫ്രഞ്ച് വിദ്യാർത്ഥിക്ക് പിഴ ചുമത്തി സിംഗപ്പൂർ കോടതി | French Student Fined

സിംഗപ്പൂർ: ഓറഞ്ച് ജൂസ് വെൻഡിങ് മെഷീനിൽ നിന്ന് സ്ട്രോ എടുത്തു നക്കിയ ശേഷം തിരിച്ച് അതിൽ തന്നെ വെച്ച ഫ്രഞ്ച് വിദ്യാർത്ഥിക്ക് സിംഗപ്പൂർ കോടതി പിഴ വിധിച്ചു. 600 സിംഗപ്പൂർ ഡോളറാണ് 19കാരനായ ദിദിയർ ഗാസ്പർഡ് ഓവൻ മാക്സിമിലിയന് കോടതി പിഴ വിധിച്ചത്. പൊതുശല്യമുണ്ടാക്കിയെന്ന കുറ്റം ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.(French Student Fined In Singapore For Licking Straw In Vending Machine Stunt)

സിംഗപ്പൂരിൽ പഠനം നടത്തിവരുന്ന മാക്സിമിലിയൻ, താൻ സ്ട്രോ നക്കുന്ന ദൃശ്യങ്ങൾ “നഗരം സുരക്ഷിതമല്ല” എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് സംഭവം പ്രാദേശിക മാധ്യമങ്ങളും ഏറ്റെടുത്തു.

മെഷീൻ ഉടമകളായ ‘ഐജൂസ്’ കമ്പനി സുരക്ഷ മുൻനിർത്തി മെഷീനിലെ മുഴുവൻ സ്ട്രോകളും മാറ്റിസ്ഥാപിച്ചു. സിംഗപ്പൂരിൽ പൊതുശല്യമുണ്ടാക്കുന്ന കുറ്റത്തിന് 2,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ മൂന്ന് മാസം വരെ തടവോ ലഭിക്കാവുന്നതാണ്. എന്നാൽ പ്രായവും കുറ്റസമ്മതവും പരിഗണിച്ച് ഇരു വിഭാഗവും പിഴ മാത്രം മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവിച്ചത് വലിയ മണ്ടത്തരമാണെന്നും തമാശയായി ചെയ്തതാണെങ്കിലും ഇതിന്റെ ഗൗരവം ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും മാക്സിമിലിയന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

Story Summary

A 19-year-old French student in Singapore, Didier Gaspard Owen Maximilien, was fined S$600 by a court for public nuisance after he licked a straw from an iJooz orange juice vending machine and put it back. The incident, filmed and posted on Instagram with the caption “city is not safe,” sparked widespread online outrage and prompted the company to replace all 500 straws in the machine.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജിന് ഉത്തരവിട്ടതാര്? അമിത് ഷാ മറുപടി...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പകരം രാഷ്ട്രീയ...

ലൈംഗികാതിക്രമം, ജനനേന്ദ്രിയ ഛേദനം: ഉക്രേനിയൻ തടവുകാർക്ക് നേരെ റഷ്യ...

മോസ്കോ: ഉക്രേനിയൻ യുദ്ധത്തടവുകാരെയും സാധാരണക്കാരെയും മാനസികമായും ശാരീരികമായും തകർക്കാൻ റഷ്യൻ സൈന്യം ലൈംഗികാതിക്രമങ്ങളെ ഒരു "യുദ്ധ ആയുധമായി" ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തടവിലാക്കപ്പെട്ടവർക്ക് നേരെ ബലാത്സംഗം, ജനനേന്ദ്രിയ ഛേദനം, ക്രൂരമായ മർദ്ദനം തുടങ്ങിയവ റഷ്യൻ...

‘ബലാത്സംഗം മുതൽ ജനനേന്ദ്രിയ ഛേദം വരെ’; യുക്രൈൻ യുദ്ധത്തിൽ...

മോസ്കോ: യുക്രൈനിലെ യുദ്ധത്തിൽ റഷ്യൻ സൈന്യം ലൈംഗിക പീഡനത്തെ ഒരു "യുദ്ധായുധമായി" ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റിപ്പോർട്ട്. തടവിലാക്കപ്പെട്ട യുക്രൈൻ സൈനികരെയും സാധാരണക്കാരെയും മാനസികമായി തകർക്കാനും അപമാനിക്കാനുമായി ബലാത്സംഗം, ജനനേന്ദ്രിയ പീഡനം തുടങ്ങിയ...

രക്ഷിതാക്കളറിയാതെ അർദ്ധരാത്രി 16കാരിയെ വീട്ടിൽ നിന്ന് കടത്തിയ സംഭവം:2...

വയനാട്: രക്ഷിതാക്കളറിയാതെ പതിനാറുകാരിയായ പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് സ്വദേശി ജനീലിയ (19), കണിയാരം സ്വദേശി എ.വി. അജിത്ത്...

ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ...

ന്യൂഡൽഹി : വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ (30) എഫ്.ബി.ഐ തങ്ങളുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡയിലെ...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....