തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽമുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അന്വേഷണം അവസാനിപ്പിച്ചതായും ആരോപണങ്ങളിൽ തെളിവുകളില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചതായും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.(Punarjani Case, Vigilance Gives Clean Chit To VD Satheesan Says Ramesh Chennithala)
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. സന്നദ്ധ സംഘടന വഴിയാണ് പദ്ധതിക്കാവശ്യമായ തുക സമാഹരിച്ചത്. ഇതിൽ വി ഡി സതീശന് സാമ്പത്തിക കൃത്രിമത്വമോ വ്യക്തിപരമായ പങ്കോ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
എൽ.ഡി.എഫ് ഭരണകാലത്ത് കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ വരെ ശ്രമം നടന്നിരുന്നുവെന്നും ഇത് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് നടപ്പിലാക്കിയ വിജിലൻസ് പരിശോധനകളിൽ തെളിവുകൾ ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ പുനരന്വേഷണത്തിലും ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കേസ് നടപടികൾ അവസാനിപ്പിച്ചത്.
Story Summary
The Vigilance has given a clean chit to CM V.D. Satheesan in the Punarjani flood rehabilitation project case due to lack of evidence. State Home Minister Ramesh Chennithala stated that the allegations were politically motivated and that the inquiry found no involvement of Satheesan in managing the funds.


