HomeKeralaലൈഫ് മിഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് CBI, സ്വപ്ന സുരേഷ്...

ലൈഫ് മിഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് CBI, സ്വപ്ന സുരേഷ് അടക്കം 6 പേർ പ്രതികൾ, സന്തോഷ് ഈപ്പൻ ഒന്നാം പ്രതി | Life Mission Case

കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്താണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആദ്യ ഘട്ട കുറ്റപത്രം നൽകിയത്.(Life Mission Case, CBI Files Chargesheet Naming Six Accused Including Swapna Suresh)

സന്തോഷ് ഈപ്പനാണ് കേസിൽ ഒന്നാം പ്രതി. എങ്കിലും, സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ എം. ശിവശങ്കറിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. എം. ശിവശങ്കർ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു. വി. ജോസ് എന്നിവർക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

പ്രളയബാധിതർക്ക് വടക്കാഞ്ചേരിയിൽ സൗജന്യമായി ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുന്നതിനായി യു.എ.ഇ അധിഷ്ഠിത ജീവകാരുണ്യ സംഘടനയിൽ നിന്ന് 21 കോടി രൂപയുടെ ധനസഹായം ലഭിച്ചിരുന്നു. ഇതിൽ വൻ തുക അഴിമതിയായി നടന്നു എന്നും, പ്രതികൾ 4 കോടി രൂപയോളം കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തു എന്നുമാണ് സി.ബി.ഐ കണ്ടെത്തൽ.

Story Summary

The CBI filed its first chargesheet in the Life Mission corruption case, naming six accused, including Swapna Suresh and Santosh Eappan as the primary accused. Former Principal Secretary M. Sivasankar and former Life Mission CEO U. V. Jose were omitted from the first chargesheet, with the CBI stating that further investigation against them is ongoing.

WhatsApp Channel Banner

Latest updates

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...