കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളി പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്.(TG Mohandas statement, Police Register Case Against AIYF Activists For March)
ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന് ടി.ജി. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കലാപാഹ്വാനം ഉന്നയിക്കുകയും അധിക്ഷേപകരമായ വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തതിന് ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇയാൾക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്.
Story Summary
Mattancherry police registered a case against AIYF activists for marching illegally to the residence of TG Mohandas in Kochi. The protest was triggered by Mohandas’s controversial video calling for student protesters at Jantar Mantar to be shot, following which the Thiruvananthapuram Cyber Police had already booked him for inciting riots.


