തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലുള്ളവർക്ക് ഓഗസ്റ്റ് 14 മുതലാണ് പരീക്ഷ ആരംഭിക്കുക.(Kerala School Onam Exam Timetable Dates Announced School Reopening August 31)
രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി 15 മിനിറ്റ് കൂൾ ഓഫ് ടൈം അനുവദിക്കും. രാവിലെ നടത്തുന്ന പരീക്ഷകൾ 10 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകൾ സാധാരണ ദിവസങ്ങളിൽ 1.30-നും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കും ആരംഭിക്കും.
എല്ലാ വിഭാഗങ്ങളിലെയും പരീക്ഷകൾ ഓഗസ്റ്റ് 20-ഓടെ അവസാനിക്കും. ഓഗസ്റ്റ് 21 സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. അന്നേ ദിവസം സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാം. ആഘോഷങ്ങൾക്ക് ശേഷം അന്നുതന്നെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ അപ്രതീക്ഷിത അവധി വരികയാണെങ്കിൽ, അന്നത്തെ പരീക്ഷ ഓഗസ്റ്റ് 21-ലേക്ക് മാറ്റിവെക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്കൂളുകൾ പുനരാരംഭിക്കും.
Story Summary
Onam examinations for LP, UP, and High School categories in Kerala public schools will commence on August 13, while Higher Secondary exams will begin on August 14. All examinations will conclude by August 20, followed by Onam celebrations on August 21, with schools reopening on August 31 after the festive break.


