HomeNationalബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ പണി കിട്ടും: പുതിയ...

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ പണി കിട്ടും: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ | Tamil Nadu Bus

മധുര: പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നവർക്കും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നവർക്കും കർശന മുന്നറിയിപ്പുമായി തമിഴ്നാട് സർക്കാർ. സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ സ്പീക്കർ ഉപയോഗിച്ച് ശബ്ദമുണ്ടാക്കിയാൽ 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കാൻ സർക്കാർ ഉത്തരവിട്ടു.(Tamil Nadu Bus Passengers To Face Fine For Loud Speaker Phone Use)

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെയുള്ള ഇരുപതിനായിരത്തോളം സർക്കാർ ബസ്സുകളിൽ ഈ നിയമം കർശനമായി നടപ്പിലാക്കാൻ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി. നിയമം യാത്രികരെ അറിയിക്കുന്നതിനായി എല്ലാ ബസ്സുകളിലും മുൻവാതിലിന് സമീപവും നടുവിലും പിൻവാതിലിന് അടുത്തായും മൂന്ന് നോട്ടീസുകൾ വീതം പതിപ്പിക്കും. പാട്ടുകളും വീഡിയോകളും കേൾക്കാൻ വയർഡ് എയർഫോണുകളോ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളോ ഉപയോഗിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

ദീർഘദൂര യാത്രകളിലും തിരക്കുള്ള ബസ്സുകളിലും ഫോൺ സ്പീക്കറിലിട്ട് സംസാരിക്കുന്നതും വീഡിയോകൾ കാണുന്നതും വലിയ ശല്യമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ശല്യമുണ്ടാക്കുന്ന യാത്രക്കാരോട് സ്പീക്കർ ഓഫാക്കാൻ ആവശ്യപ്പെടാൻ ജീവനക്കാർക്ക് അധികാരമുണ്ടായിരിക്കും. മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017-ലെ റൂൾ 5(10), തമിഴ്നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989-ലെ റൂൾ 228 എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നടപടി. ചെന്നൈ മെട്രോ റെയിലിലും സമാനമായ രീതിയിൽ സ്പീക്കർ ഉപയോഗത്തിന് 2,500 രൂപ വരെ പിഴ ഈടാക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു.

Story Summary

The Tamil Nadu government has mandated fines between ₹500 and ₹1,000 for passengers playing loud music or videos on phone speakers inside state transport buses. Transport corporations including MTC and SETC will display warning notices across 20,000 buses, directing commuters to use earphones to ensure a quiet and peaceful journey.

WhatsApp Channel Banner

Latest updates

S ശ്രീജിത്തിനെ DGPയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ: ഫയൽ...

തിരുവനന്തപുരം: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിനെ ഡി.ജി.പി പദവിയിലേക്ക് ഉയർത്താൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ഇതുസംബന്ധിച്ച ഫയൽ അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ്റെ പരിഗണനയ്ക്ക് കൈമാറി.(S Sreejith Recommended...

DRDOയിലെ നിർണ്ണായക വിവരങ്ങൾ ചോർന്നെന്ന വാർത്തകൾ: റിപ്പോർട്ടുകൾ തെറ്റാണെന്ന്...

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) നേരെ വൻ സൈബർ ആക്രമണം നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും സ്ഥിരീകരിക്കാത്തതാണെന്നും ഔദ്യോഗിക പ്രതികരണം. നിലവിൽ ഡി.ആർ.ഡി.ഒ ശൃംഖലയിൽ സജീവമായ സൈബർ ആക്രമണമോ,...

വയനാട്ടിൽ കനത്ത മഴ: മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

മാനന്തവാടി: വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത വാർഡുകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 എന്നീ...

വിവാഹ അഭ്യർത്ഥന നിരസിച്ച യുവാവ് ബൈക്കിൽ യുവതിയെ വലിച്ചിഴച്ചു:...

പാറ്റ്‌ന: ബീഹാറിലെ നാളന്ദ ജില്ലയിലുള്ള രാജ്ഗിറിൽ ഓടുന്ന ബൈക്കിന് പിന്നിൽ യുവതിയെ ദൂരങ്ങളോളം റോഡിലൂടെ വലിച്ചിഴച്ചതായി ആരോപിക്കപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ ശക്തമായ നടപടി...

അഴിമതിക്കെതിരെ സർക്കാരിൻ്റെ വിജിലൻസ് വിസിൽ പദ്ധതി: ആദ്യ വിസിൽ...

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അഴിമതി കണ്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാൻ 'വിജിലൻസ് വിസിൽ' പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.(Kerala Vigilance Whistle...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...