HomeKeralaCJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ തുടർനടപടിക്ക് നിർദേശം...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ തുടർനടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി | Kerala Government

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.(Kerala Government Considers Withdrawing NEET Protest Cases)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരള പോലീസ് കേസെടുത്തതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹിയിൽ കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, കേരളത്തിലും പോലീസെടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് സർക്കാരിന്റെ സജീവ പരിഗണനയിലേക്ക് വന്നതോടെ കേസ് നടപടികളിൽ അനുകൂലമായ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Summary

The Chief Minister’s Office, led by Chief Minister V. D. Satheesan, has forwarded a letter from Leader of the Opposition Pinarayi Vijayan to the Home Department to review and proceed with the withdrawal of police cases registered in Kerala against individuals who protested in solidarity with the Jantar Mantar student agitation.

WhatsApp Channel Banner

Latest updates

ഒരു രാജ്യത്തെ ഇരുട്ടിലാഴ്ത്തിയ കുരങ്ങൻ ! ലക്ഷക്കണക്കിന് ആളുകളെ...

ഒരു കുരങ്ങന്റെ വികൃതി കാരണം ലക്ഷക്കണക്കിന് ആളുകൾ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ കഴിയേണ്ടിവന്നുവെന്ന് പറഞ്ഞാൽ അത് സിനിമാക്കഥയാണെന്ന് തോന്നാം. എന്നാൽ അത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. 2016-ൽ കെനിയയിലാണ് ഒരു കുരങ്ങൻ അബദ്ധത്തിൽ രാജ്യത്തിന്റെ...

എഡിജിപി എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷൻ...

കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ...

‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ "ജനറേഷൻ ഗട്ടർ" എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP Kangana Ranaut). രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി...

പൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...