HomeKeralaപൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന നയമെന്ന് എം.വി....

പൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന നയമെന്ന് എം.വി. ഗോവിന്ദൻ | M V Govindan

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V Govindan). തിരുവനന്തപുരം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കേരളത്തിന്റെ പൊതുആരോഗ്യ രംഗം രാജ്യത്തിന് മാതൃകയായ നേട്ടങ്ങൾ കൈവരിച്ചതിന് പിന്നിൽ ശക്തമായ സർക്കാർ ആരോഗ്യ സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെത്തുന്ന എല്ലാ രോഗികൾക്കും ചികിത്സ നൽകാനാകില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പൊതുആരോഗ്യ മേഖലയെ ദുർബലപ്പെടുത്തുന്നതും സ്വകാര്യ ആശുപത്രികൾക്ക് പ്രയോജനം ചെയ്യുന്ന തരത്തിലുമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.

ആർദ്രം പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളിൽ സമഗ്ര ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് മുൻ എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സകൾ സർക്കാർ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രത്യേക ആശുപത്രികൾ ആരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വിരുദ്ധമായ സമീപനമാണ് നിലവിലെ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സയിലെ അനാസ്ഥയും ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിരവധി ദുരന്തങ്ങൾ ഉണ്ടായതായി എം.വി. ഗോവിന്ദൻ ആരോപിച്ചു. വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Summary:
CPI(M) State Secretary M.V. Govindan accused the UDF government of weakening Kerala’s public healthcare system to benefit corporate hospitals. He also alleged that the government’s policies have adversely affected healthcare services across the state.

WhatsApp Channel Banner

Latest updates

എഡിജിപി എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷൻ...

കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ...

‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ "ജനറേഷൻ ഗട്ടർ" എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP Kangana Ranaut). രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തണം; പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും...

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ എന്നിവയ്ക്ക്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...