കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ അധ്യാപികമാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരാണ് പോലീസിന്റെ നിരീക്ഷണത്തിലൊടുവിൽ പിടിയിലായത്.(Kozhikode Teachers Arrested In Multi Crore MDMA Drug Racket Case)
ലഹരി വിരുദ്ധ ക്യാമ്പയിനുകളിലടക്കം സജീവമായി പങ്കെടുത്തിരുന്ന ഇരുവരും ലഹരിസംഘത്തിന്റെ പ്രധാന ഇടനിലക്കാരായി പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇവരെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പ്രതിമാസം പന്ത്രണ്ടായിരം രൂപ മാത്രം വേതനം ലഭിച്ചിരുന്ന അധ്യാപികമാർ നയിച്ചിരുന്ന ആഡംബര ജീവിതമാണ് പൊലീസിന്റെ സംശയത്തിന് വഴിതെളിച്ചത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെ വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. ലഹരിവില്പനക്കാർക്ക് അക്കൗണ്ടുകൾ വഴിയും ക്യൂആർ കോഡ് ഉപയോഗിച്ചും പണം സ്വീകരിക്കാൻ സൗകര്യമൊരുക്കൽ, ലഹരി കൈമാറേണ്ട സ്ഥലങ്ങളുടെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ചുനൽകൽ എന്നിവയായിരുന്നു ഇവരുടെ പ്രധാന ചുമതലകൾ. ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് പരിശീലനമടക്കം സംഘടിപ്പിച്ചിരുന്ന കീർത്തനയുടെയും കാവ്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഹരിസംഘങ്ങളിൽ നിന്ന് വൻതോതിൽ പണം എത്തിയതായി വ്യക്തമായിട്ടുണ്ട്.
Story Summary
Two BRC teachers in Vadakara, Kozhikode, were dismissed from service after being arrested for their involvement in a multi-crore drug trafficking ring. Despite a modest salary, their suspicious luxurious lifestyle and role in managing drug finances through online transactions led to their arrest during ‘Operation Toofan’.


