ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ…(Wittenoom the ghost city )
ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്. കുറേ പഴകിയ കെട്ടിടങ്ങൾ, തുരുമ്പിച്ച യന്ത്രസാമഗ്രികൾ തുടങ്ങിയവയാണ് അവിടെയുള്ളത്. വല്ലപ്പോഴും ഇവിടേക്ക് പറന്നെത്തുന്ന പക്ഷികൾ പോലും കഴിയുന്നതും വേഗം വിറ്റ്റൂമിൽനിന്ന് പമ്പ കടക്കും! കേട്ടിട്ട് പഴകിയ സാധനങ്ങൾ ഉപേക്ഷിക്കുന്ന ഇടമാണെന്ന് കരുതല്ലേ. വർഷങ്ങൾക്കു മുമ്പ് ഇതൊരു ജനത്തിരക്കേറിയ നഗരമായിരുന്നു!
നീല ആസ്ബസ്‌റ്റോസ് ധാതു ക്കൾ ധാരാളമായുളള സ്ഥലമായിരുന്നു വിറ്റ്നും. ക്രമേണ നീല ആസ് ബസ്റ്റോസ് ധാതുക്കൾ ഖനനം ചെയ്യുന്ന ധാരാളം ഫാക്ടറികൾ ഇവിടെ ആ രംഭിച്ചു. വിറ്റ്നും ഒരു ജനത്തിരക്കേറിയ നഗരമായി മാറി. ഒരു വൻദുരന്തം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അന്തരീക്ഷവായുവിൽ തങ്ങിനിൽക്കുന്ന ആസ്ബസ്‌റ്റോസ് കണികകളായിരുന്നു ആ വില്ലൻ. ശ്വസനത്തിലൂടെ ഇത് ശരീരത്തിൽ കടന്ന് ആയിരത്തിലധികം പേർ മാരകരോഗം ബാധിച്ച് മരിച്ചു. ശേഷിച്ചവർ ജീവനും കൊണ്ടോടി. 1960 ആയപ്പോഴേക്കും വിറ്റ്നുമിനെ എല്ലാവരും ഉപേക്ഷിച്ചു. ഓസ്ട്രേലിയൻ ഗവൺമെന്റ് ഈ നഗരത്തിലേക്കുളള വൈദ്യുതിബന്ധം വിച്‌ഛേദിച്ചു. നീല ആസ്ബസ്റ്റോസ് കണികകൾ വായുവിലുളളതിനാൽ ജനങ്ങൾ വിറ്റ്റൂമിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്. വിറ്റ്മിനൂനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അടുത്ത ഭാഗത്തിൽ അറിയാം..
Summary: Wittenoom in Western Australia was once a thriving asbestos mining town but was abandoned after widespread asbestos exposure caused deadly diseases. Today, it is regarded as one of the world’s most dangerous ghost towns and stands as a warning about industrial negligence.


