ചെന്നൈ: മൈസൂരു-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തിൽ വീണ്ടും ഗുരുതര വീഴ്ച. ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുവടയിൽ നിന്ന് ഗ്ലൂവിന്റെ ട്യൂബ് കണ്ടെത്തി. കടിച്ചയുടൻ ട്യൂബ് പൊട്ടി വായിലേക്ക് പശ പടർന്നതായി യാത്രക്കാരൻ പറഞ്ഞു.(Adhesive Tube Found In Dal Vada Served On Vande Bharat Express)
ഞായറാഴ്ച ട്രെയിൻ നമ്പർ 20608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് അംഗങ്ങൾക്കാണ് ദുരനുഭവമുണ്ടായത്. വൈകുന്നേരം മൂന്ന് മണിയോടെ ലഘുഭക്ഷണം വിതരണം ചെയ്തപ്പോൾ കൂട്ടത്തിലൊരാളായ ഡി. ശേഖർ വട കടിച്ചപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ട്യൂബ് കണ്ടത്. പെട്ടെന്ന് തന്നെ ട്യൂബ് പൊട്ടി വായിൽ പശ പടരുകയായിരുന്നു.
സംഭവത്തെ തുടർന്ന് യാത്രക്കാർ ഐആർസിടിസിക്ക് പരാതി നൽകുകയും വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഐആർസിടിസി വൃത്തങ്ങൾ അറിയിച്ചു.
Story Summary
A passenger travelling on the Mysuru-Chennai Vande Bharat Express found a tube of Glue inside a dal vada served as part of the onboard snack. The adhesive burst into the passenger’s mouth upon biting into the vada, prompting the passengers to file a formal complaint with IRCTC and demand strict action.


