കോഴിക്കോട് : വടകരയിൽ എം.ഡി.എം.എ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്നും പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. പേരാമ്പ്ര ബി.ആർ.സിയിലെ (BRC) സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയാണ് പിരിച്ചുവിട്ടത്.(Vadakara Drug Case, Second Teacher Kavya Dismissed Education Department Orders Action)
കേസിൽ നേരത്തെ അറസ്റ്റിലായ കീർത്തനയെ നേരത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രണ്ട് ഗ്രാം എം.ഡി.എം.എയുമായി വടകര സ്വദേശിയായ സഫ്വാൻ എന്നയാളെ പോലീസ് പിടികൂടിയതോടെയാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി ഇടപാടിന്റെ ചുരുളഴിയുന്നത്.
ലഹരിമരുന്ന് വാങ്ങുന്നവരിൽ നിന്ന് ക്യു.ആർ കോഡ് വഴി പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയക്കുകയും, തുടർന്ന് ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെച്ച് ലഹരി കൈമാറുകയും ചെയ്യുന്ന ഇടനിലക്കാരായാണ് അധ്യാപികമാർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.
Story Summary
The Education Department has officially dismissed Kavya, the second teacher involved in the Vadakara MDMA drug case. Following the earlier dismissal of her colleague Keerthana, police investigations revealed that Kavya functioned as a key middleman receiving drug payments via QR codes and sharing drop locations with buyers.


