തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നൽകി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജാൻമണിക്കെതിരെ പരാതി നൽകാൻ ബി.ജെ.പി നേതൃത്വം പ്രവർത്തകർക്ക് ആഹ്വാനം നൽകി. (BJP Complaint Against Jaanmoni For Defamatory Remarks On PM Modi)
നേരത്തെ പ്രചരിച്ച ഒരു വീഡിയോയിൽ നരേന്ദ്ര മോദിയെ അപഹസിച്ച് സംസാരിച്ചു എന്നതാണ് ജാൻമണിക്കെതിരെയുള്ള പ്രധാന ആരോപണം. ഡൽഹിയിൽ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ ഇവർ പങ്കെടുത്തിരുന്നു.
അതേസമയം, വിഷയം വിവാദമായതോടെ സംഭവത്തിൽ പരസ്യമായി ക്ഷമ ചോദിച്ച് ജാൻമണി രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിൽ മാപ്പ് ചോദിക്കുന്നുവെന്നും ജാൻമണി വ്യക്തമാക്കി.
Story Summary
BJP has filed complaints against celebrity makeup artist Jaanmoni Das across various police stations in Kerala for allegedly making defamatory remarks against Prime Minister Narendra Modi and his mother. Following the backlash and BJP’s decision to approach the State Police Chief for criminal action, Janmoni issued a public apology, stating it was unintentional and requesting everyone to consider it a mistake.


