HomeKerala‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൺ വിവാദത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ...

‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൺ വിവാദത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Padma Bhushan controversy

കൊല്ലം: പത്മഭൂഷൺ പുരസ്കാരവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ കത്താണ് അതിനുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു (Vellappally Natesan Padma Bhushan controversy). കൊല്ലത്ത് എസ്‌എൻ ട്രസ്റ്റിന്റെയും എസ്‌എൻഡിപി യോഗത്തിന് കീഴിലുള്ള പത്ത് യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പത്മഭൂഷൺ പുരസ്കാരം താൻ സ്വന്തം സമുദായത്തിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

“എനിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സംശയമുള്ളവരുണ്ട്. അതിനെതിരെ കേസ് നൽകിയവരുമുണ്ട്. എന്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ കത്ത് തന്നെയാണ് അവർക്കുള്ള മറുപടി,” എന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തങ്ങൾക്ക് പ്രത്യേക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടത്താനുള്ള അനുമതി മാത്രമാണ് ലഭിച്ചതെന്നും അതും പൂർണമായി നടപ്പായില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിഷയങ്ങളെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, തനിക്കെതിരെ ഒരു മാധ്യമം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഒരു വിഭാഗം മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, സാമ്പത്തിക ഇടപാടുകളെ വ്യത്യസ്ത രീതിയിൽ വിലയിരുത്തുന്ന സമീപനത്തെയും ചോദ്യം ചെയ്തു. “ഞാൻ പണം വാങ്ങിയാൽ അത് കോഴയാകുന്നു. രാഷ്ട്രീയക്കാരൻ വാങ്ങിയാൽ സംഭാവനയാകുന്നു. ശാന്തിക്കാരൻ വാങ്ങിയാൽ ദക്ഷിണയും പൊലീസുകാരൻ വാങ്ങിയാൽ പടിയും ആകുന്നു,” എന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻ ട്രസ്റ്റിലും യൂണിയനുകളിലും മുൻപ് ഉണ്ടായിരുന്ന തർക്കങ്ങൾ താൻ നേതൃത്വം ഏറ്റെടുത്ത ശേഷം പരിഹരിച്ചുവെന്നും സംഘടനകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Summary: SNDP Yogam general secretary Vellappally Natesan responded to criticism over his Padma Bhushan award, saying Union Home Minister Amit Shah’s letter explains the reason behind the honour. He also criticised allegations against him and spoke about his relationship with previous governments in Kerala.

WhatsApp Channel Banner

Latest updates

ഗെയിംസ് റെക്കോർഡ് തകർത്ത് മീരാഭായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ അക്കൗണ്ട് തുറന്ന് ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡ് തകർത്ത പ്രകടനത്തോടെയാണ് മീരാഭായ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ...

പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ...

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രമുഖ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനി നയിക്കുന്ന ഉന്നതതല ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, സുതാര്യത,...

‘പ്രതിഷേധിച്ചാൽ ജയിലും ജാമ്യമില്ലാത്ത അവസ്ഥയും’; അഭിപ്രായ സ്വാതന്ത്ര്യം ദുർബലപ്പെടുന്നതിൽ...

ന്യൂഡൽഹി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിനും സംരക്ഷണം കുറഞ്ഞുവരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ (Justice Ujjal Bhuyan Freedom of Speech Remarks). പ്രതിഷേധിക്കുന്ന വിദ്യാർഥികളെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം താൽക്കാലികമായി നിർത്തി ഇറാൻ; സംഘർഷം...

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക ഇറാനെതിരെ ആക്രമണ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം (Iran Gulf Countries Attack...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ മാറ്റം; ഗണേഷ് കുമാറിന്റെ ഉത്തരവ്...

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി (Kerala Driving Test...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....