ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെയും ഭരണകൂടത്തിന്റെ നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത് (Naseeruddin Shah Slams Police Crackdown). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയുമായെത്തി കുട്ടികളെ തല്ലിച്ചതയ്ക്കുന്നവരെ കാണുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Legendary actor Naseeruddin Shah shares a video, fuming about the way youth were beaten up yesterday in Delhi. He reminds the government, “Sab yaad rakha jayega”
Thank you sir for your voice and solidarity 🙏 pic.twitter.com/pDmp2G4U3R
— Cockroach is Back (@Cockroachisback) July 21, 2026
അജ്ഞനായ ഒരാളാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ മറ്റുള്ളവരും തന്നെപ്പോലെ അറിവില്ലാത്തവരും കരുണയില്ലാത്തവരുമാകണമെന്നാകും അദ്ദേഹം ആഗ്രഹിക്കുകയെന്ന് നസ്‌റുദ്ദീന്‍ ഷാ വിമർശിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, തങ്ങളുടെ പോരാട്ടം തുടരണമെന്നും വലിയൊരു ജനത ഒപ്പമുണ്ടെന്നും ഓർമ്മിപ്പിച്ചു. വിദ്യാര്‍ത്ഥികൾക്കെതിരായ അതിക്രമങ്ങൾ ഭരണാധികാരികൾ ഓർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Summary: Veteran actor Naseeruddin Shah has strongly condemned the police crackdown on student protesters in Delhi, expressing deep anger and solidarity with the youth in a video message. Criticizing the current leadership and comparing masked assailants to ruthless agents, he urged students to stay hopeful and continue their peaceful resistance.


