HomeEntertainment'എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല'; ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന്...

‘എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല’; ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ് | Ranjini Haridas Reply To B Gopalakrishnan

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തത് പണം വാങ്ങിയാണെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ശക്തമായി മറുപടി നൽകി. ആരോപണം തെളിവ് സഹിതം തെളിയിക്കണമെന്നും, അങ്ങനെ തെളിയിക്കാൻ കഴിയുമെങ്കിൽ നേരിട്ട് വന്ന് സംസാരിക്കാമെന്നും രഞ്ജിനി വ്യക്തമാക്കി. (Ranjini Haridas Reply To B Gopalakrishnan)

ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രഞ്ജിനി ഹരിദാസും നടിമാരായ സിജ റോസും ജാൻമണിയും സമരവേദിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിക്കെതിരെ ബി. ഗോപാലകൃഷ്ണൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ആരോപണത്തോട് പ്രതികരിച്ച രഞ്ജിനി, താൻ പണം വാങ്ങിയെന്നു പറയുന്നവർ അത് തെളിവുകളോടെ തെളിയിക്കണമെന്നു വെല്ലുവിളിച്ചു. “എത്ര തുകയാണ് വാങ്ങിയതെന്ന് പറഞ്ഞാൽ എന്റെ അക്കൗണ്ട് പരിശോധിച്ച് മറുപടി നൽകാമായിരുന്നു. ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല,” എന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

“അദ്ദേഹത്തിന് ആളുകളെ പണം നൽകി വിളിക്കുന്ന ശീലമുണ്ടാകാം. അതുകൊണ്ടാകാം മറ്റുള്ളവരെയും അങ്ങനെ കാണുന്നത്. ആരായാലും തെളിവുകളുമായി എന്റെ വീട്ടിലേക്ക് വരൂ. ഒരു മേശയുടെ ഇരുവശത്തും ഇരുന്ന് സംസാരിക്കാം. ഞാൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ നികുതിയും അടയ്ക്കേണ്ടതല്ലേ,” എന്നും അവർ പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ പങ്കെടുത്തത് വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും, സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളോട് പ്രതികരിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും രഞ്ജിനി പറഞ്ഞു. “നമ്മുടെ ഉള്ളിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് അത്തരമൊരു സമരത്തിന്റെ ഭാഗമാകുന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഞാൻ നിൽക്കുന്നത്. മാറ്റത്തിനായി ശബ്ദമുയർത്തുന്നത് പ്രധാനമാണ്,” എന്നും അവർ കൂട്ടിച്ചേർത്തു.
പൊതുജീവിതത്തിൽ വിമർശനങ്ങളും പിന്തുണയും ഒരുപോലെ സ്വാഭാവികമാണെന്നും, അതൊന്നും തന്നെ ബാധിക്കാറില്ലെന്നും രഞ്ജിനി വ്യക്തമാക്കി. “ചിലർ കയ്യടിക്കും, ചിലർ വിമർശിക്കും. അതൊന്നും എന്നെ സ്വാധീനിക്കില്ല. ഞാൻ തീയിൽ കുരുത്തതാണ്. ഈ സമരത്തിനൊപ്പം ഇനിയും ഉണ്ടാകും,” എന്നും അവർ പറഞ്ഞു.

ഡൽഹി വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ള ചില കലാകാരൻമാർ സമരവേദിയിലെത്തിയതിന് പിന്നാലെയാണ് ബി. ഗോപാലകൃഷ്ണൻ ഇവർ പണം വാങ്ങിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന ആരോപണം ഉന്നയിച്ചത്. ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിവിധ രാഷ്ട്രീയ-സാംസ്കാരിക വൃത്തങ്ങളിലും വിമർശനം ഉയർന്നിരുന്നു.

Summary: Actor and television presenter Ranjini Haridas has strongly denied BJP leader B. Gopalakrishnan’s allegation that she was paid to participate in the Delhi student protest. Challenging him to produce evidence, she said she joined the protest out of conviction and would continue to support the students.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....