കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട ഇടിവിന് പിന്നാലെയാണ് ഇന്ന് വിലയിൽ വലിയ കുറവുണ്ടായത്. പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,04,520 രൂപയായി കുറഞ്ഞു.(Gold Price Drops Significantly In Kerala One Sovereign At Rs 104520)
അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച കേരളത്തിൽ സ്വർണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലെത്തി.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala witnessed a significant drop on Friday, with sovereign gold plunging by ₹560 to reach ₹1,04,520. The price of 22-carat gold fell by ₹70 per gram, bringing the rate down to ₹13,065 per gram from yesterday’s ₹13,135. Silver prices also saw a decline, dropping by ₹5 to ₹230 per gram.


