തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്തവണ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയാണ് ഇത്തവണത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.(Kerala Thiruvonam Bumper 2026, Chief Minister VD Satheesan Launches Thiruvonam Bumper Lottery 2026)
കഴിഞ്ഞ വർഷം വരെ 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇക്കുറി 30 കോടിയായി ഉയർത്തിയത്. വരുന്ന തിങ്കളാഴ്ച മുതൽ സംസ്ഥാനവ്യാപകമായി തിരുവോണം ബംപർ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിക്കും.
സെപ്റ്റംബർ 26-നാണ് കാത്തിരിപ്പിന് വിരാമമിട്ട് നറുക്കെടുപ്പ് നടക്കുക. സമ്മാനഘടനയിൽ വരുത്തിയ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില.
Story Summary
Chief Minister V D Satheesan officially released the Kerala State Lottery Department’s Thiruvonam Bumper 2026 tickets, featuring the highest-ever jackpot in the country. The first prize has been hiked to ₹30 crore from the previous ₹25 crore, while keeping the ticket price unchanged at ₹500. Ticket sales will commence this Monday, leading up to the mega lucky draw scheduled for September 26.


