കണ്ണൂർ: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകൾ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി. മോഷ്ടിച്ചവർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.(KC Venugopal demands Supreme Court monitored probe into Ram temple donation scam)
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. ബി.ജെ.പിയും സംഘപരിവാറും ചേർന്ന് നടത്തുന്ന ക്ഷേത്രക്കൊള്ള രാജ്യത്തെ യഥാർത്ഥ വിശ്വാസികളെ ആഴത്തിൽ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ കൊള്ളയുടെ കണക്ക് കോൺഗ്രസ് ചോദിക്കും. ബി.ജെ.പിയെ സംബന്ധിച്ച് വിശ്വാസം എന്നത് കക്കാനും വിഭജിക്കാനുമുള്ള ആയുധം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്തിയും വിരട്ടിയും പിളർത്തുന്ന ബി.ജെ.പി ശൈലിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻപ് ബി.ജെ.പിയെ ശക്തമായി എതിർത്തിരുന്ന 20 തൃണമൂൽ കോൺഗ്രസ് എം.പിമാർ ഒറ്റരാത്രികൊണ്ട് അവരുടെ ബന്ധുക്കളായി മാറിയത് ഇതിന് തെളിവാണ്. ശിവസേനയിലും ആം ആദ്മി പാർട്ടിയിലും ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. മണ്ഡല പുനർനിർണ്ണയ ബില്ല് പാസാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് രാജ്യത്ത് എല്ലാക്കാലത്തും ഭരണം നിലനിർത്താമെന്നാണ് അവർ കരുതുന്നതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദങ്ങളിൽ പാർട്ടിയുടെ നയങ്ങൾക്കനുസരിച്ചേ സർക്കാർ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
AICC General Secretary K C Venugopal demanded a Supreme Court-monitored probe into the Ayodhya Ram temple donation row, stating that the Congress will raise the issue in the upcoming Parliament session on July 20. Speaking in Kannur, he criticized the BJP for exploiting faith for financial fraud and political division.

