കൊച്ചി: സ്പിരിച്വാലിറ്റി (ആത്മീയത) എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഒന്നല്ലെന്നും, അത് ഓരോരുത്തരുടെയും പക്വതയെയും അനുഭവങ്ങളെയും ആശ്രയിച്ചാണെന്നും നടി ലെന. സെല്ലുലോയ്ഡ് മാഗസിന്റെ പോഡ്കാസ്റ്റിലാണ് തന്റെ അനുഭവങ്ങളും നിലപാടുകളും നടി വ്യക്തമാക്കിയത്. (Actress Lena on spirituality)
താൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് തന്റെ ആദ്യ ഭർത്താവിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് അത് മനസ്സിലായിരുന്നില്ലെന്നും, അത് അക്കാലത്ത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും ലെന പറഞ്ഞു. കുടുംബാംഗങ്ങൾ പോലും താൻ പറയുന്നത് മനസ്സിലാകാതെ സൈക്യാട്രിസ്റ്റിനെ കാണാൻ ആവശ്യപ്പെട്ട സാഹചര്യമുണ്ടായിരുന്നു. സ്പിരിച്വാലിറ്റി എല്ലാവർക്കും മനസ്സിലാകണമെന്നില്ലെന്നും ലെന ഓർമ്മിപ്പിച്ചു.
താൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന ട്രോളുകളെയും വിമർശനങ്ങളെയും ലെന ഗൗരവത്തോടെയല്ല കാണുന്നത്. ഒരു കാര്യം മനസ്സിലാകാതെ വരുമ്പോൾ മറ്റൊരാൾക്ക് വട്ടാണെന്ന് മുദ്രകുത്തുന്നവരുടെ നിലവാരമാണ് അതിലൂടെ പുറത്തുവരുന്നത്. “അയാൾ അയാളുടെ നിലവാരമാണ് കാണിക്കുന്നത്. അയാളുടെ അഭിപ്രായത്തിൽ നിന്നല്ലല്ലോ ഞാൻ ജീവിക്കുന്നത്,” ലെന കൂട്ടിച്ചേർത്തു.
ഇന്റർനെറ്റ് ഒരു പൊതുഇടമായതുകൊണ്ട് എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. എന്നാൽ, താൻ പറയുന്നത് മനസ്സിലാകാത്തവർ അത് വിട്ടേക്കണമെന്നും നടി പറഞ്ഞു. വ്യക്തിപരമായി പക്വതയുള്ളവർക്ക് മാത്രമേ കാഴ്ചപ്പാടുകളിലെ വൈവിധ്യം മനസ്സിലാക്കാൻ സാധിക്കൂ. ഇമെച്ചുവറായിട്ടുള്ള ആളുകൾ പറയുന്നത് കേട്ട് താൻ അസ്വസ്ഥയാകേണ്ടതില്ലെന്നും ലെന വ്യക്തമാക്കി.
Summary: Actress Lena, in a recent podcast, discussed the backlash and misunderstanding she has faced while talking about spirituality. She revealed that her interest in spiritual concepts had caused friction in her past personal life, leading family members to even suggest psychiatric help. Addressing the social media trolls who label her as ‘crazy’ for her beliefs, Lena asserted that such comments reflect the maturity level of the critics rather than her own, and she chooses to ignore those who do not grasp her perspective.

