HomeKerala'ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ്, കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല': മന്ത്രി...

‘ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ്, കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല’: മന്ത്രി AP അനിൽകുമാർ | Wayanad Kalladi Landslide

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ രംഗത്ത്. ദുരന്തനിവാരണത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ സർക്കാരിന് കൃത്യമായ വ്യക്തതയുണ്ടെന്നും നിലവിൽ പ്രഥമ പരിഗണന രക്ഷാദൗത്യത്തിനാണെന്നും മന്ത്രി വ്യക്തമാക്കി. കള്ളാടിയിലെ യഥാർത്ഥ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നും സർക്കാർ പൂർണ്ണമായും രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.(Wayanad Kalladi Landslide Revenue Minister AP Anil Kumar Replies To Opposition Allegations)

കാണാതായവർക്കായി ദുരന്തമേഖലയിൽ ഇപ്പോഴും ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ് എന്നിവരടങ്ങുന്ന 30 അംഗ സംഘം ഇന്ന് പുഴ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ, നേരത്തെ ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിചയസമ്പന്നരായ ‘തുർക്കി ജീവൻ രക്ഷാസമിതി’യും തിരച്ചിലിനായി ഉടൻ കള്ളാടിയിലെത്തും.

അപകടസ്ഥലത്ത് റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന വൻ മൺകൂനകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കൊങ്കൺ റെയിൽവേ പറയുന്നത് മണ്ണ് മാറ്റിയാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ്. എന്നാൽ മണ്ണ് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി അറിയിച്ചു. ഇതിനായുള്ള പ്രത്യേക വിദഗ്ധസമിതിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വയനാട് ഉൾപ്പെടെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Summary

A.P. Anil Kumar refuted opposition allegations regarding the Kalladi landslide response, stating that the government’s top priority remains the rescue mission. A 30-member NDRF and Fire Force team, along with the Turkey Rescue Team, are searching for the missing persons.

Clickable Info Box