HomeWorldഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് തിരുത്തി ലേബർ പാർട്ടി; ക്ഷമാപണവുമായി ആൻഡി...

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് തിരുത്തി ലേബർ പാർട്ടി; ക്ഷമാപണവുമായി ആൻഡി ബർണാമി | Andy Burnham on Gaza

ലണ്ടൻ: ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളോടുള്ള ലേബർ പാർട്ടിയുടെ ആദ്യകാല സമീപനത്തിൽ ക്ഷമാപണവുമായി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന ആൻഡി ബർണാമി ( Andy Burnham on Gaza). ഗാസയിലെ യുദ്ധത്തിന്റെ തുടക്കത്തിൽ തങ്ങളുടെ പാർട്ടി എടുത്ത നിലപാട് തെറ്റായിരുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കടുപ്പിച്ച് നിലപാട്, ആവശ്യപ്പെടുന്നത് കൂടുതൽ ഉപരോധങ്ങൾ
ഗാസയിലെ ആക്രമണങ്ങളെ തടയാൻ ബ്രിട്ടൻ സ്വീകരിച്ച നടപടികൾ അപര്യാപ്തമായിരുന്നുവെന്ന് ബർണാമി സമ്മതിച്ചു. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിൽ ബ്രിട്ടൻ വൈകിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും അക്രമം നടത്തുന്ന കുടിയേറ്റക്കാർക്കും ഇസ്രായേലി മന്ത്രിമാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തെങ്കിലും അത് മാത്രം മതിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനാണ് ലേബർ പാർട്ടി ലക്ഷ്യമിടുന്നത്. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റങ്ങൾ തടയുന്നതിനും ഇസ്രായേലിന്റെ അക്രമങ്ങളിൽ പങ്കുള്ളവർക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് ബർണാമി വ്യക്തമാക്കി. നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വ്യാപാരം നിരോധിക്കുന്നതുൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുദ്ധക്കുറ്റങ്ങൾ നടന്നതായി സൂചനകളുണ്ടെന്നും എന്നാൽ അത് അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയിൽ നിന്ന് തെളിയിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തെയും ബ്രിട്ടനിലെ ജൂത വിരുദ്ധ അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു. കീർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയുടെ പഴയ നിലപാടുകൾ പാർട്ടി അണികൾക്കിടയിൽ തന്നെ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. യുവാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടിയോട് അകലാൻ ഇത് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആൻഡി ബർണാമിയുടെ നിലപാട് മാറ്റം ശ്രദ്ധേയമാകുന്നത്.

Summary: Andy Burnham, the likely next UK prime minister, has apologized for the Labour Party’s initial response to Israel’s military actions in Gaza, admitting that the party failed to take a strong enough stance early on. Emphasizing the need for tougher UK action, Burnham called for further sanctions against those involved in violence and advocated for banning trade with illegal settlements in occupied Palestinian territories. He stressed that the UK must increase pressure on the Israeli government while maintaining condemnation of Hamas’s attacks.

WhatsApp Channel Banner

Latest updates

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു...

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി. ഞായറാഴ്ച...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ...

പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ: കണ്ണൂർ –...

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ-വയനാട് അതിർത്തി മേഖലയായ പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ (Perya Churam landslide). ഇതേത്തുടർന്ന് റോഡിൽ മണ്ണും കൂറ്റൻ കല്ലുകളും വീണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും...

അരൂരിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രാഥമിക...

അരൂർ: അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശനെ (72) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Aroor death news). തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിലും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം....

ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു: അഞ്ച് മരണം,...

ജക്കാർത്ത: ഇന്തോനേഷ്യയിൽ കപ്പൽപ്പാതയിൽ സഞ്ചരിക്കുകയായിരുന്ന ഫെറിക്ക് തീപിടിച്ച് വൻ ദുരന്തം (Indonesia ferry fire). അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. അപകടസമയത്ത് ക്രൂ അംഗങ്ങളടക്കം 271 ആളുകളാണ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....