HomeKeralaതിരുവല്ലത്തെ IT ജീവനക്കാരുടെ മരണത്തിൽ വൻ വഴിത്തിരിവ്: ബൈക്ക് മറിഞ്ഞത് കാർ...

തിരുവല്ലത്തെ IT ജീവനക്കാരുടെ മരണത്തിൽ വൻ വഴിത്തിരിവ്: ബൈക്ക് മറിഞ്ഞത് കാർ ഇടിച്ചതിന് പിന്നാലെയെന്ന് കണ്ടെത്തൽ | Thiruvallam IT Professionals Accident

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് യുവ ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബൈക്കപകടത്തിൽ നിർണായക വഴിത്തിരിവ്. ബൈക്ക് സ്വയം നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും അമിതവേഗതയിലെത്തിയ കാർ പിന്നിൽ ഇടിച്ചുതെറിപ്പിച്ചതാണെന്നും പോലീസ് കണ്ടെത്തി.(Thiruvallam IT Professionals Accident Turning Point)

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ മലയിൻകീഴിലെ വീട്ടിൽ നിന്ന് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇയാൾ  സമ്മതിച്ചിട്ടുണ്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് കഴിഞ്ഞദിവസം തിരുവല്ലം ടോൾ പ്ലാസ്റ്റിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. നവീൻ ടെക്നോപാർക്കിലെ ഐടി എഞ്ചിനീയറും മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയുമായിരുന്നു.

Story Summary

The fatal bike crash that killed two 25-year-old IT professionals near the Thiruvallam toll plaza has turned out to be a hit-and-run case. Police investigated initial doubts and tracked down the speeding car involved to a house in Malayinkeezhu, subsequently arresting the driver who confessed to fleeing the scene.

Clickable Info Box