HomeKeralaപി.എസ്.സി പരീക്ഷാ ക്രമക്കേട്: ഐജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഇന്ന്...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഐജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഇന്ന് ആരംഭിക്കും | Kerala PSC Exam Irregularities

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.(Kerala PSC Exam Irregularities Crime Branch Special Team Action Plan Today Under IG Ajitha Begum)

അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി വിവാദത്തിലായ പരീക്ഷകളുടെ വിശദമായ വിവരങ്ങളും ഫയലുകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് ഇന്ന് തന്നെ ഔദ്യോഗികമായി കത്ത് നൽകും. സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ക്രമക്കേടുകളാണ് പ്രത്യേക സംഘം ആദ്യഘട്ടത്തിൽ പരിശോധിക്കുക.

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നേരത്തെ പി.എസ്.സി ആഭ്യന്തര വിജിലൻസിന് പരാതി നൽകിയിരുന്ന ഉദ്യോഗാർത്ഥികളുടെ വിശദമായ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. നിലവിൽ പി.എസ്.സിയുടെ സ്വന്തം ആഭ്യന്തര വിജിലൻസ് അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ട്.

Story Summary

The Crime Branch’s special investigation team, led by IG Ajitha Begum, will launch its preliminary probe into the Kerala PSC exam irregularities today. The team is forming a concrete action plan and will officially request detailed exam documents from the PSC.

WhatsApp Channel Banner

Latest updates

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി...

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്.(Varkala Plus Two Student Found...

സെലെൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ റഷ്യൻ വ്യോമാക്രമണം; യുക്രൈനിൽ 14...

കീവ്: റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തിൽ യുക്രൈനിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വലിയ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണം...

ഡൽഹി പ്രക്ഷോഭത്തിലെ പെല്ലറ്റ് പ്രയോഗം: മാർഗനിർദേശം രൂപീകരിക്കേണ്ടി വരുമെന്ന്...

ന്യൂഡൽഹി: ജന്ദർ മന്ദറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ, പെല്ലറ്റ് പ്രയോഗം പൂർണ്ണമായി നിരോധിക്കണമെന്ന ആവശ്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. പെല്ലറ്റ്...

യുദ്ധവും മരുന്ന് ക്ഷാമവും; ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ വക്കിൽ,...

ഗാസ സിറ്റി: യുദ്ധവും അവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമവും ഗാസയിലെ ആരോഗ്യ സംവിധാനത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (Gaza Hospital Crisis). വൃക്കരോഗികൾ, അവയവങ്ങൾ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ പരിക്കേറ്റവർ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക്...

മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ദേവ്ച ഗ്രാമത്തിൽ വൻ റെയ്ഡ്. മുൻ സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡലിന്റെ രണ്ടു നില വീട്ടുപറമ്പിൽ നിന്ന് 28.5 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും 21.5 കോടി...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....