HomeEntertainmentനടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഇടക്കാല ഉത്തരവിനായി...

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ബെഞ്ച് വിധി പറയാനായി മാറ്റിയത്.(Actress assault case, Kerala High Court reserves interim order on plea)

കേസിൽ അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും വിചാരണ കോടതി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും ആക്രമിക്കപ്പെട്ട നടി കോടതിയിൽ ബോധിപ്പിച്ചു. പ്രതികളുടെ ശിക്ഷ ഇപ്പോൾ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതിന് തുല്യമാകുമെന്നും നടി കോടതിയിൽ വാദിച്ചു.

പ്രതികളുടെ ശിക്ഷ യാതൊരു കാരണവശാലും മരവിപ്പിക്കരുതെന്ന് സർക്കാരിന് വേണ്ടി പ്രൊസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു. നിലവിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണ ഘട്ടത്തിൽ തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് മുൻപ് പ്രതിക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി വീണ്ടും മറ്റൊരു കുറ്റകൃത്യത്തിൽ പങ്കാളിയായതായും സർക്കാർ കോടതിയെ അറിയിച്ചു.

Story Summary

The Kerala High Court has reserved its interim order on petitions filed by Pulsar Suni and other convicts seeking to suspend their sentences in the actress assault case. Both the victim and the prosecution strongly opposed the plea, arguing that the crime was heinous and highlighting that the prime accused is a habitual offender who violated bail conditions within a month of his release.

Clickable Info Box