HomeKeralaകേരള പൊലീസിൻ്റെ ആഭ്യന്തര വെബ്സൈറ്റ് തകരാറിൽ: ഫയൽ നീക്കങ്ങൾ തടസപ്പെട്ടു, ഹാക്കിങ്...

കേരള പൊലീസിൻ്റെ ആഭ്യന്തര വെബ്സൈറ്റ് തകരാറിൽ: ഫയൽ നീക്കങ്ങൾ തടസപ്പെട്ടു, ഹാക്കിങ് എന്ന് സംശയം | Kerala Police

തിരുവനന്തപുരം: കേരള പൊലീസിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറായ ‘അയാപ്‌സ്’ സാങ്കേതിക തകരാറിലായി. ഇതേത്തുടർന്ന് സേനയ്ക്കുള്ളിലെ ഓൺലൈൻ ഫയൽ നീക്കങ്ങളും ആശയവിനിമയങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ പൊലീസിന് ശക്തമായ സംശയമുണ്ട്.(Kerala Police Internal Administrative Software iAPS Down Hacking Suspected Keltron Assistance Sought)

നിലവിൽ വെബ്‌സൈറ്റ് പുനഃസ്ഥാപിക്കുന്നതിനും തകരാർ പരിഹരിക്കുന്നതിനുമായി പൊലീസ് കെൽട്രോണിന്റെ അടിയന്തര സാങ്കേതിക സഹായം തേടിയിട്ടുണ്ട്. വെബ്‌സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പൊലീസ് സേനയ്ക്കുള്ളിലെ ആഭ്യന്തര ഭരണനിർവ്വഹണത്തിനും സുപ്രധാന ഫയലുകളുടെ സുരക്ഷിതമായ കൈമാറ്റത്തിനുമായി ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റാണ് പ്രവർത്തനരഹിതമായത്. അതേസമയം, ഈ തകരാർ പൊതുജനങ്ങളെ നേരിട്ട് ബാധിക്കില്ല. പൊതുജനങ്ങൾക്ക് പരാതികൾ നൽകാനും വിവിധ പൊലീസ് സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുമുള്ള കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ‘തുണ’ എന്ന പ്രത്യേക സിറ്റിസൺ പോർട്ടലും സുരക്ഷിതമായി തുടരുന്നുണ്ടെന്നും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Story Summary

The Kerala Police’s internal administrative software, iAPS has faced a major technical breakdown, halting official digital file movements within the force. Suspecting a potential hacking attempt, the cyber wing has sought emergency technical assistance from Keltron to restore the platform.

Clickable Info Box