HomeKerala'മണ്ണിടിഞ്ഞത് വനമേഖലയിൽ നിന്ന്, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയായിരുന്നു': വെളിപ്പെടുത്തലുമായി കള്ളാടി...

‘മണ്ണിടിഞ്ഞത് വനമേഖലയിൽ നിന്ന്, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയായിരുന്നു’: വെളിപ്പെടുത്തലുമായി കള്ളാടി ദുരന്തത്തിൽ പരിക്കേറ്റ സൈറ്റ് എഞ്ചിനീയർ | Wayanad Kalladi Landslide

മേപ്പാടി: വയനാട് കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈറ്റ് എഞ്ചിനീയർ കുഞ്ചു ടി.കെ. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത് മാറ്റിയ ഭാഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും, മറിച്ച് വനമേഖലയിൽ നിന്നാണ് മണ്ണ് വലിയ തോതിൽ ഇടിഞ്ഞുവീണതെന്നും കുഞ്ചു പറഞ്ഞു.(Wayanad Kalladi Landslide Injured Site Engineer Kunju Reveals Disaster Originated From Forest Area)

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടക്കുന്ന സമയത്ത് തുരങ്കപാതയുടെ നിർമ്മാണ ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. സ്ഥലത്ത് സുരക്ഷാ നിരീക്ഷണത്തിനായി എത്തിയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. കമ്പനിയുടെ കൺസ്ട്രക്ഷൻ എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തുടങ്ങിയവരെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.

താൻ ചായ കുടിച്ച പണം നൽകാനായി തിരികെ ചായക്കടയിലേക്ക് പോയ നിമിഷത്തിലാണ് മുകളിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. ആ സമയത്ത് സ്ഥലത്ത് പതിനഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ തന്നെ പലരും ജീവരക്ഷാർത്ഥം പല ഭാഗങ്ങളിലേക്ക് ഓടിമാറാൻ ശ്രമിച്ചു. കമ്പനിയുടെ ഓഫീസ് പരിസരത്തേക്കും കുറച്ചുപേർ ഓടിക്കയറിയതായും കുഞ്ചു ഓർത്തെടുത്തു.

കള്ളാടി ദുരന്തത്തിൽ ഇതുവരെ മൂന്ന് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 9 പേർ നിലവിൽ ചികിത്സയിലാണ്. മണ്ണിനടിയിൽപ്പെട്ട അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ ദുരന്തബാധിത പ്രദേശത്ത് പുരോഗമിക്കുകയാണ്.

Story Summary

Kunju T.K., an injured site engineer treating at Meppadi hospital, revealed that the Wayanad Kalladi landslide originated from the forest area and not from the tunnel construction’s excavated site. He stated that the construction work was temporarily halted during the incident, and key engineers are currently missing among the five unaccounted individuals.

Clickable Info Box