HomeKeralaപത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം | Lift Accident

പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം | Lift Accident

പത്തനംതിട്ട: കടമ്മനിട്ടയിൽ വീടിന് പുറത്ത് സ്ഥാപിച്ച ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75) ആണ് മരണപ്പെട്ടത്. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടിക്ക് റോഡിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി വീട്ടിൽ പ്രത്യേകമായി നിർമ്മിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്.(Lift Accident, Elderly Disabled Man Dies After Head Trapped In Home Lift )

അപകടസമയത്ത് മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താഴ്ചയിലുള്ള വീട്ടുപറമ്പിൽ നിന്നും ഉയരത്തിലുള്ള റോഡിലേക്ക് കയറുന്നതിനായാണ് ഇവർ വീട്ടുമുറ്റത്ത് ലിഫ്റ്റ് സംവിധാനം ഒരുക്കിയത്.

സാധാരണ കെട്ടിടങ്ങളിൽ കാണുന്ന തരത്തിലുള്ള അടച്ചുറപ്പുള്ള ലിഫ്റ്റായിരുന്നില്ല ഇത്. വീടിന് പുറത്ത് ഇരുമ്പ് സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ച് നിർമ്മിച്ച സംവിധാനമായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി ഇദ്ദേഹത്തെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Summary

A 75-year-old physically challenged man named Mathukutty died after his head got trapped in a custom-made outdoor lift at Kallelimukku in Kadammanitta, Pathanamthitta. The accident occurred when the power went out, causing the lift to stall. Although the Fire Force arrived promptly, his life could not be saved.

WhatsApp Channel Banner

Latest updates

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിലെ പൊലീസ് നടപടിക്കെതിരെ പിണറായി;...

തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ...

കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ കോർപ്പറേഷൻ താൽക്കാലിക...

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കണ്ണൂർ കോർപ്പറേഷനിലെ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ പിരിച്ചുവിട്ടു (Kannur Corporation Vigilance Trap). താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ച് പുറത്താക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ്...

ഏഴുവയസുകാരിക്ക് നേരെയുള്ള ലൈംഗികാതിക്രമം; പ്രതിക്ക് 40 വർഷം കഠിനതടവും...

കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ്...

വടകര എംഡിഎംഎ റാക്കറ്റിന് കോടികളുടെ പണമിടപാട്; ഡെലിവറി ബോയ്...

വടകര: എംഡിഎംഎ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഡെലിവറി ബോയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം (Vadakara MDMA Case) അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസ്...

കാവഡ് യാത്ര: ഡൽഹി-ഹരിദ്വാർ പാതയിൽ ഗതാഗത നിയന്ത്രണം; ആഗസ്റ്റ്...

മുസഫർനഗർ: കാവഡ് യാത്രയുടെ ഭാഗമായി ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു (Kanwar Yatra). ജൂലൈ 30 മുതൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്നും...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...