HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 5ലക്ഷം രൂപ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 5ലക്ഷം രൂപ ധനസഹായം നൽകും, PSC ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം, വിഴിഞ്ഞം വിവാദം എംപവേർഡ് കമ്മിറ്റി അന്വേഷിക്കും | Kerala Government

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ ദുരന്തത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി മറ്റൊരു മണ്ണിടിച്ചിൽ ഉണ്ടായെന്ന റിപ്പോർട്ടും വന്നിട്ടുണ്ട്, ഇതും പ്രത്യേകമായി പരിശോധിക്കും.(Kerala Government Announces Investigation Into Wayanad Kalladi Tunnel Road Landslide Disaster)

അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. കേന്ദ്രസർക്കാർ തുരങ്ക നിർമ്മാണത്തിനായി പാരിസ്ഥിതികാനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശന നിർദ്ദേശങ്ങളും നിബന്ധനകളും കരാർ കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഈ രണ്ട് അന്വേഷണങ്ങളും പൂർത്തിയാക്കി അപകടസാധ്യതകൾ പൂർണ്ണമായും വിലയിരുത്തിയ ശേഷം മാത്രമേ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഉറപ്പുനൽകി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ് സിക്ക് (MSC) കൈമാറാൻ മുൻകൂർ അനുമതി തേടിയുള്ള അപേക്ഷ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ വീണ്ടും പരിശോധിക്കും. കേരളത്തിന്റെ താല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ 100 ദിവസ കർമ്മപരിപാടി വിലയിരുത്തുന്നതിനായി ഒരു ഓപ്പൺ പോർട്ടൽ സജ്ജമാക്കും. പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഉയർന്ന വ്യാപക പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, കള്ളാടി ദുരന്തത്തിൽ മൂന്ന് മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരണപ്പെട്ടത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിലാണ്. കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ വ്യോമമാർഗ്ഗം ജന്മനാടുകളിൽ എത്തിക്കും.

Story Summary

The Kerala government has announced a comprehensive technical and legal inquiry into the tragic landslide at the Wayanad-Kalladi tunnel road construction site. Chief Minister stated that construction will only resume after verifying environmental compliance, while also announcing a Crime Branch probe into PSC exam complaints and forming a committee to review Adani’s proposal to transfer 49% Vizhinjam port shares to MSC.

Clickable Info Box