HomeNational'നിങ്ങൾ വെജിറ്റേറിയനാണോ?': വന്യജീവി ശല്യത്തിന് പരിഹാരം തേടിയ സംസ്ഥാന വനംമന്ത്രിയോട് കേന്ദ്രമന്ത്രി,...

‘നിങ്ങൾ വെജിറ്റേറിയനാണോ?’: വന്യജീവി ശല്യത്തിന് പരിഹാരം തേടിയ സംസ്ഥാന വനംമന്ത്രിയോട് കേന്ദ്രമന്ത്രി, കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയാക്കാൻ’ കേന്ദ്രത്തിന് വിമുഖത | Forest Minister Shibu Baby John

ന്യൂഡൽഹി: കേരളത്തിലെ രൂക്ഷമായ വന്യജീവി ശല്യത്തിനും വ്യാപകമായ കൃഷിനാശത്തിനും അടിയന്തര പരിഹാരം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നിലവിൽ നൽകിവരുന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Forest Minister Shibu Baby John Meets Union Minister Over Wildlife Attacks Wild Boar Issue)

എന്നാൽ, കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തോട് കേന്ദ്ര സർക്കാർ വീണ്ടും വിമുഖത കാണിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കർശന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. “കേരളത്തിൽ ഇപ്പോൾത്തന്നെ നിങ്ങൾ പന്നികളെ കൊന്നുകൊണ്ടിരിക്കുകയല്ലേ” എന്ന് ചോദിച്ച കേന്ദ്രമന്ത്രി, കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ കാട്ടുപന്നികളെ വെടിവെച്ചുകൊന്നതിന്റെ ചിത്രങ്ങൾ തനിക്ക് മുന്നിൽ നിരത്തിയതായും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ‘ഇവയെ ഭക്ഷണമാക്കാൻ വേണ്ടിയാണോ കൊന്നുതള്ളുന്നത്’ എന്ന അർത്ഥത്തിൽ, ഒടുവിൽ “നിങ്ങൾ വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ” എന്ന് കേന്ദ്രമന്ത്രി ഹാസ്യരൂപേണ ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ഏറെ ഉറ്റുനോക്കുന്ന തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ മാത്രമാണ് സംസാരിച്ചത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കർശന നിർദേശങ്ങൾ പലതും താഴേത്തട്ടിൽ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പ്രകൃതി സംരക്ഷണം മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പ് കൂടി സാധ്യമാണോ എന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അടിസ്ഥാന തലത്തിൽ ശക്തമായ ബോധവൽക്കരണം നടത്തി കേരളം മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു.

ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിച്ചെന്നോ കേസ് ഉഴപ്പിയെന്നോ ഉള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. വനംവകുപ്പ് തന്നെയാണ് ഈ കേസിൽ അനുകൂല വിധി വാങ്ങിയെടുത്തത്. റവന്യൂ ഭൂമിയിലാണ് മരംമുറി നടന്നതെന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും റവന്യൂ വകുപ്പാണ് കേസ് നടത്തേണ്ടത്. കേസിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാതിരുന്നത് പോലീസ് നിർദേശപ്രകാരമാണെന്നും മന്ത്രി വിശദീകരിച്ചു.

Story Summary

Kerala Forest Minister Shibu Baby John met the Union Minister for Environment and Forests to discuss human-wildlife conflict and crop compensation. The Central Government again rejected Kerala’s demand to declare wild boars as vermin, pointing out that culling is already active in the state. The minister also clarified issues regarding the Muttil tree-felling case.

WhatsApp Channel Banner

Latest updates

ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തണം; പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും...

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ എന്നിവയ്ക്ക്...

ഡാറ്റാ അധിഷ്ഠിത വായ്പാ അംഗീകാരത്തിന് ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’;...

കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) 'ആക്സിസ് ഫിനാൻസ് ദൃഷ്ടി' എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ...

വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ നാൻ തയ്യാറാക്കാം;...

ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഫ്ലാറ്റ് ബ്രെഡുകളിൽ ഒന്നാണ് ബട്ടർ നാൻ. സാധാരണയായി മൺചൂളയായ തന്തൂരിലാണ് ഇത് ചുട്ടെടുക്കുന്നത്. വിവിധതരം കറികൾ, ദാൽ, പനീർ വിഭവങ്ങൾ, ചിക്കൻ, മട്ടൺ കറികൾ എന്നിവയ്ക്കൊപ്പമാണ്...

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...