HomeEntertainment'എന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറം ജീവിതം മനോഹരമാക്കി'; പ്രിയതമൻ ഋഷഭ് ഷെട്ടിക്ക് ജന്മദിനാശംസകളുമായി പ്രഗതി...

‘എന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറം ജീവിതം മനോഹരമാക്കി’; പ്രിയതമൻ ഋഷഭ് ഷെട്ടിക്ക് ജന്മദിനാശംസകളുമായി പ്രഗതി | Rishab Shetty Birthday wish

കന്നഡ സിനിമയിലെ പ്രിയതാരം ഋഷഭ് ഷെട്ടിക്ക് ജന്മദിനാശംസകളുമായി ഭാര്യ പ്രഗതി ഷെട്ടി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് ഋഷഭിനോടുള്ള സ്നേഹവും പിന്തുണയും പ്രഗതി തുറന്നുപറഞ്ഞത്. ഋഷഭിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. (Rishab Shetty Birthday wish)

“എന്റെ ഓരോ ദിവസവും പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ. എന്റെ വെളിച്ചവും സമാധാനവും ഇന്നത്തെ വ്യക്തിത്വത്തിലേക്ക് എന്നെ രൂപപ്പെടുത്തിയ ആത്മവിശ്വാസത്തിന്റെ ഉറവിടവുമാണ് നിങ്ങളുടെ സ്നേഹം. ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയും, അനന്തമായ സാധ്യതകളുള്ള എന്റെ ചെറിയ ലോകവുമാണ് നിങ്ങൾ. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമേറെ മനോഹരമായാണ് നിങ്ങൾ എന്റെ ജീവിതം മാറ്റിയെടുത്തത്,” പ്രഗതി കുറിച്ചു.

ഋഷഭുമായുള്ള ജീവിതത്തിലെ ഓരോ നിമിഷവും വിലയേറിയതാണെന്നും ചിരിയും സന്തോഷവും വിയോജിപ്പുകളും നിറഞ്ഞ ഈ യാത്രയിൽ ഒരിക്കലും മങ്ങാത്ത സ്നേഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് പ്രഗതി. ഋഷഭിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘കാന്താര’ ഉൾപ്പെടെയുള്ള സിനിമകളിൽ വസ്ത്രാലങ്കാര വിഭാഗത്തിന് നേതൃത്വം നൽകിയത് പ്രഗതിയാണ്. 2014-ൽ ‘ഉളിദവരു കണ്ടാന്തെ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. റൺവിത്, രാധ്യ എന്നീ രണ്ട് മക്കളുമുണ്ട്.

Summary: Costume designer Pragathi Shetty shared a heartfelt birthday tribute to her husband, Kannada film star Rishab Shetty, expressing deep gratitude for his unwavering support and love. Highlighting their journey together since meeting in 2014, Pragathi described their life as a treasure trove of shared memories, marking the occasion with a touching social media post and family photos.

Clickable Info Box