HomeIran Israel Conflictകപ്പലുകൾ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണവുമായി US: ഇറാനിലെ സൈനിക താവളങ്ങളിൽ ശക്തമായ...

കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണവുമായി US: ഇറാനിലെ സൈനിക താവളങ്ങളിൽ ശക്തമായ വ്യോമാക്രമണം, സ്ഥിതിഗത്തിൽ വഷളാകുമെന്ന് ഇറാൻ | US Launches Airstrikes On Iran

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് കടുത്ത തിരിച്ചടിയുമായി അമേരിക്ക. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബുധനാഴ്ച പുലർച്ചെയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(US Launches Airstrikes On Iran Following Attacks On Ships In Strait Of Hormuz)

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും മേഖലയിലെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ അടിയന്തര സൈനിക നടപടിയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വൻ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നിൽ ഇറാനാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അമേരിക്ക സൈനിക നീക്കത്തിലേക്ക് കടന്നത്.

കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തന്നെ, ഇറാന്റെ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിലെ ഇളവുകൾ യുഎസ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം ട്രഷറി വകുപ്പ് നൽകിയ 60 ദിവസത്തെ താല്കാലിക ലൈസൻസാണ് അമേരിക്ക പിൻവലിച്ചത്. ഇറാന്റെ പ്രധാന സൈനിക താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെ മിസൈൽ വർഷമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, അമേരിക്കയുടെ ഏകപക്ഷീയമായ ഈ സൈനിക നടപടി പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

Story Summary

The US Central Command launched powerful airstrikes on Iranian military bases and weapon depots in retaliation for recent drone and missile attacks on three commercial ships in the Strait of Hormuz. Following the shipping attacks, the US also revoked a 60-day sanctions waiver on Iranian oil imports, while Iran warned that America’s unilateral military action could destabilize the Middle East.

Clickable Info Box