വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന് പിന്നാലെ സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതീവ ജാഗ്രതാ നിർദേശം. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളാടിയിൽ ദുരന്തമുണ്ടായ പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 265 മില്ലിമീറ്റർ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.(Wayanad Kozhikode Red Alert Heavy Rain Landslide Threat Kerala Weather)
വടക്കൻ കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തഭൂമിയിൽ ഇപ്പോഴും കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുരക്ഷ മുൻനിർത്തി പ്രദേശത്തുനിന്നും ആളുകളെ കൂട്ടത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങി. സമീപത്തെ വലിയ കുന്ന് പൂർണ്ണമായും ഇടിഞ്ഞ് നിർമ്മാണ മേഖലയിലേക്ക് പതിക്കുകയായിരുന്നു.
Story Summary
Following the massive landslide at the Wayanad tunnel construction site, the IMD has issued a Red Alert for Wayanad and Kozhikode districts due to ongoing torrential rains. The affected area in Kalladi recorded 265 mm of rainfall in the last 24 hours. Additionally, an Orange Alert has been sounded for Malappuram, Kannur, and Kasaragod districts. Heavy rain continues to hamper rescue efforts at the disaster site, where a bridge is now in a precarious state.

