ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലീത്താന താലൂക്കിലുള്ള ഗരാജിയ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ കന്നുകാലി വളർത്തുന്നയാൾക്ക് നേരെ സിംഹത്തിന്റെ ആക്രമണമുണ്ടായി. തന്റെ പശുക്കൾക്ക് തീറ്റ നൽകാൻ പുറത്തിറങ്ങിയ കാലുഭായ് പർമാർ എന്നയാളെയാണ് സിംഹം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഭാവ്നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇദ്ദേഹം അപകടനില തരണം ചെയ്തതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. (Gujarat Lion Attack)
സിംഹം ഇദ്ദേഹത്തെ നിലത്തിട്ടു കീഴ്പ്പെടുത്തുകയും ഏകദേശം അരമണിക്കൂറോളം കയ്യിൽ പിടിച്ചു വെക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ സിംഹത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സിംഹം പിടിവിടാൻ കൂട്ടാക്കിയില്ല. സിംഹം വിട്ടുപോയതിന് ശേഷമാണ് കാലുഭായിയെ ആശുപത്രിയിലേക്ക് മാറ്റിയത്. താൻ പരിഭ്രാന്തനാകാതെ ശാന്തമായി ഇരുന്നതും, സിംഹത്തിന്റെ കഴുത്തിൽ തലോടിയതുമാണ് ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് ആശുപത്രിയിൽ വെച്ച് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
LION ATTACKS ON ANIMAL CARE TAKER 🚨
A lioness attacked a Maldhari family near Palitana in Gujarat’s Bhavnagar district.
– Lion trapped the guy for 30 minutes😨
– Look at the guy how he consoles Lion by Touching his head 😭
– After being rescued and rushed to a hospital for… pic.twitter.com/gWYDg9AYkX
— Jeet (@JeetN25) July 6, 2026
സംഭവം നടന്ന ഗരാജിയ ഗ്രാമം സിംഹങ്ങളുടെ സ്ഥിരമായ സഞ്ചാരപാതയിൽ ഉൾപ്പെടുന്നതാണെന്ന് പാലീത്താന റേഞ്ച് ഫോറസ്റ്റ് ഓഫീസ് വ്യക്തമാക്കി. ഈ പ്രദേശത്ത് സിംഹങ്ങൾ ഇറങ്ങുന്നത് പതിവാണെന്നും, ഇവയെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകൾ സിംഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്നും, വന്യമൃഗങ്ങളെ കാണുമ്പോൾ നേരിട്ട് ഇടപെടാതെ ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സിംഹത്തെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
Summary: A cattle herder named Kalubhai Parmar was seriously injured in a lion attack at Garajiya village in Gujarat’s Bhavnagar district on Monday morning. The lion pinned him to the ground for nearly 30 minutes, but he managed to survive by remaining calm and not panicking. Forest officials have launched an operation to capture the sub-adult lion and urged villagers to avoid harassing wild animals and to report sightings immediately.

