HomeNationalമദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം,...

മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം, ഒടുവിൽ സത്യം പുറത്ത് | Gujarat Parents Kill Son

രാജ്‌കോട്ട്: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം. രാം ബാബൂഭായ് ബാംഭാവ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത് (Gujarat Parents Kill Son). മകൻ ആത്മഹത്യ ചെയ്തുവെന്നാണ് മാതാപിതാക്കൾ ആദ്യം നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

ജൂൺ 30-നാണ് സംഭവം നടന്നത്. രാമിന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നത് വീട്ടിൽ എപ്പോഴും വഴക്കിന് കാരണമായിരുന്നു. സംഭവദിവസവും മദ്യപാനത്തെ ചൊല്ലി മാതാപിതാക്കളായ ബാബൂഭായ്, മനീഷാബെൻ എന്നിവരുമായി രൂക്ഷമായ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അമ്മ രാമിനെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയും, അച്ഛൻ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ പിതാവ് പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നിയ ഭാര്യ ബൻഷിബെൻ പോലീസിൽ പരാതി നൽകി. തുടർന്നുള്ള വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് യുവാവിനെ ആസിഡ് കുടിപ്പിച്ചതും കഴുത്തുഞെരിച്ചതും വ്യക്തമായത്. വിവരങ്ങൾ പുറത്തുവന്നതോടെ പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Summary: In a chilling incident in Rajkot, Gujarat, parents murdered their 23-year-old son, Ram Bambhava, following a violent dispute over his alcohol addiction and attempted to frame the death as a suicide. The victim’s mother reportedly forced him to consume acid while the father strangled him to death. The parents initially attempted to use political influence to influence the investigation, but the truth was exposed by the post-mortem report and a formal complaint from the victim’s wife, leading to their arrest.

WhatsApp Channel Banner

Latest updates

പ്രയാഗ്‌രാജ് മങ്കാമേശ്വർ ക്ഷേത്രത്തിലെ വസ്ത്രധാരണ ചട്ടം തുടരും, സെൽഫിക്ക്...

പ്രയാഗ്‌രാജ്: ഉജ്ജൈനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്റെ മാതൃകയിൽ പ്രയാഗ്‌രാജിലെ പുരാതനമായ മങ്കാമേശ്വർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ ഡ്രസ് കോഡ് ജൂലൈ 30-ന് ആരംഭിക്കുന്ന ശ്രാവണ മാസത്തിലും തുടരുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. യമുനാ നദിക്കരയിൽ സ്ഥിതി...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ഒളിവിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. പ്രതിക്കായി ബെംഗളൂരുവിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Nithin Raj...

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട്...

കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ...

ഗുരുഗ്രാമിൽ വൻ അപകടം: ക്യാബിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ചുകയറി...

ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ...

വൈദ്യുതി പ്രതിസന്ധി: നിർണ്ണായക റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്;...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...