HomeNationalസോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം തുടരുന്നു: ശരീര ഭാരം 6 കിലോയിലധികം...

സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം തുടരുന്നു: ശരീര ഭാരം 6 കിലോയിലധികം കുറഞ്ഞു, കുലുക്കമില്ലാതെ കേന്ദ്രസർക്കാർ | Sonam Wangchuk Hunger Strike

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കുചേർന്ന് നിരാഹാരമനുഷ്ഠിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയേറുകയാണ്.(Sonam Wangchuk Hunger Strike and CJP Protest at Jantar Mantar Continues)

നിരാഹാരത്തിനൊടുവിൽ അദ്ദേഹത്തിന്റെ ശരീരഭാരം ആറു കിലോയോളം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. വാങ്‌ചുക്കിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. നിരാഹാരത്തെത്തുടർന്ന് ഭാരം 60.95 കിലോയായി കുറഞ്ഞു. രക്തസമ്മർദ്ദം: 112/70 mm Hg (കിടക്കുമ്പോൾ). രക്തത്തിലെ പഞ്ചസാരയുടെ അളവ്: 67 mg/dL. എന്നിങ്ങനെയാണ്. ഹൃദയമിടിപ്പ് മിനിറ്റിൽ 72 തവണയായി രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹം മാനസികമായി ഉണർന്നിരിക്കുകയാണെന്നും ആവശ്യമായ ജലാംശം ശരീരത്തിലുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയ്‌ക്കെതിരെ സി.ജെ.പി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ അഴിമതികളിൽ സർക്കാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും മറ്റ് ഭാരവാഹികളും പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി.

Story Summary

Climate activist Sonam Wangchuk’s health is deteriorating as he enters the eighth day of his indefinite hunger strike at Jantar Mantar, Delhi, in support of the Cockroach Janta Party’s protest against examination irregularities. With mounting health concerns and growing support from student unions and farmers’ organizations, protesters are intensifying pressure on the central government to demand Education Minister Dharmendra Pradhan’s resignation.

Clickable Info Box