ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (NEET paper leak CJP protest) നേതൃത്വത്തിൽ നടന്നുവന്ന ഒരു മാസം നീണ്ട പ്രതിഷേധ സമരം കേന്ദ്രസർക്കാരുമായി ധാരണയായതിനെ തുടർന്ന് അവസാനിപ്പിച്ചു. സിജെപി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര...
ഗുവാഹത്തി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി (NEET protest) ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് അസമിലെ ബിജെപി മന്ത്രിയുടെ മകൾ രംഗത്തെത്തി.
ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നതിനിടെയാണ് ഗുവാഹത്തിയിൽ നടന്ന പ്രതിഷേധത്തിൽ...
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മാർക്ക് ലിസ്റ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
ഈ അധ്യയന വർഷത്തെ പ്രധാന...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കുചേർന്ന് നിരാഹാരമനുഷ്ഠിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയേറുകയാണ്.(Sonam Wangchuk Hunger Strike and CJP Protest at Jantar Mantar Continues)
നിരാഹാരത്തിനൊടുവിൽ അദ്ദേഹത്തിന്റെ ശരീരഭാരം ആറു കിലോയോളം...
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (NTA) നടത്തുന്ന നീറ്റ് യുജി 2026 പുനഃപരീക്ഷ ഇന്ന് നടക്കുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ 11 മണി മുതൽ പ്രവേശനം ആരംഭിച്ചു. നേരത്തെ റദ്ദാക്കിയ മെയ് 3-ലെ പരീക്ഷയ്ക്ക് പകരം നടക്കുന്ന റീ-ടെസ്റ്റിൽ രാജ്യത്താകമാനം 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ...
അജ്മീർ: നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് അജ്ഞാതന്റെ ഫോൺ കോൾ. പരീക്ഷാ പേപ്പർ ലഭിക്കുന്നതിനായി 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കും, എബിവിപി പ്രവർത്തകനും മുൻ യൂണിയൻ പ്രസിഡന്റുമായ കൃഷ്ണ സിംഗ് താക്കൂറിനുമാണ് സമാനമായ കോളുകൾ വന്നത്.(NEET Exam, Ajmer...
ഹൈദരാബാദ്: നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ തുടരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഹൈദരാബാദ് മിയാപൂരിലെ 19-കാരി, ഗാസിയാബാദിലെ 22-കാരൻ, ലഖ്‌നൗവിലെ 17-കാരി എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ജീവനൊടുക്കിയത്. തുടർച്ചയായ പരീക്ഷകൾ മൂലമുള്ള മാനസിക സമ്മർദ്ദവും പരാജയഭീതിയുമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.(NEET Aspirant Suicides Spark Concern...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങൾക്കും പിന്നാലെ, പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 22-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ കഴിയുന്നത് വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും...
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വിട്ട കെ. അണ്ണാമലൈ. അമിതമായ സുരക്ഷാ നടപടികൾ പരീക്ഷാർത്ഥികളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നും, ഇത് പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.(NEET UG 2026, Annamalai Criticizes Excessive Security...
ന്യൂഡൽഹി: യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജൂൺ 15ഓടെ പുറത്തിറക്കുമെന്നാണ് ഔദ്യോഗിക വിവരം (UGC NET June 2026 Admit Card). പരീക്ഷാർത്ഥികൾക്ക് പരീക്ഷാ നഗരത്തിന്റെ മുൻകൂട്ടി അറിയിപ്പ് ജൂൺ 10ഓടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ജൂൺ 22 മുതൽ 30 വരെ കമ്പ്യൂട്ടർ അധിഷ്ഠിത...
തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....