HomeKeralaകേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, ജഡ്ജിയ്ക്ക്...

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം | Nenmara Double Murder

പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി മാറ്റിവെച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നം മൂലമാണ് വിധി പറയുന്നത് മാറ്റിവെച്ചത്. അടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.(Nenmara Double Murder Case Verdict Deferred)

2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ചെന്താമര.

സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ സുധാകരനെയും ലക്ഷ്മിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ കാരണം അയൽവാസികളാണെന്നാരോപിച്ച് സജിതയെ കൊലപ്പെടുത്തിയ പ്രതി, പക തീരാതെയാണ് സുധാകരനെയും ലക്ഷ്മിയെയും ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിചാരണാ വേളയിൽ കേസിൽ നിർണ്ണായക സാക്ഷികൾ കൂറുമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Summary

The verdict in the Nemmara double murder case has been deferred due to the judge’s illness, with a new date to be announced shortly. The accused, Chenthamara, who is already serving a double life sentence for a previous murder in 2019, faces sentencing for the 2025 killing of Sudhakaran and his mother, Lakshmi.

WhatsApp Channel Banner

Latest updates

‘ആഗോള പ്രതിരോധ രംഗത്ത് വിശ്വാസ്യതയുള്ള പങ്കാളിയായി ഇന്ത്യ വളരുന്നു’:...

ന്യൂഡൽഹി: പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം കൈവരിക്കുന്ന വളർച്ചയിലൂടെ ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ 'മൻ കി...

കനത്ത പ്രളയം: ഗുജറാത്തിൽ 790-ലേറെ പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ...

അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതിയിലായ തെക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലും അഹമ്മദാബാദിലും ദാദ്ര ആന്റ് നഗർ ഹവേലിയിലും രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യൻ സൈന്യം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ 790-ലധികം ആളുകളെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ...

നൂൾ ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടു: ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ...

ബെയ്ജിംഗ്: ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ 'നൂൾ' ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കരതൊട്ടു. കൊടുങ്കാറ്റും അതിശക്തമായ മഴയും വ്യാപകമായതോടെ പ്രദേശത്ത് ചൈന അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ നടപടികൾക്കും തുടക്കം കുറിച്ചു.(Typhoon Noul...

‘കൈകോർക്കാനും സഖ്യമുണ്ടാക്കാനും തയ്യാറാണ്’: UPയിൽ BJPയെ വീഴ്ത്താൻ അഖിലേഷ്...

ന്യൂഡൽഹി: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായും 'ഇന്ത്യ' മുന്നണിയുമായും സഖ്യത്തിന് തയ്യാറാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മൊറാദാബാദിൽ നടന്ന പൊതുറാലിയിൽ...

‘കിവീസ് ആർ റ്റൂ നൈസ്!’: അമ്പയർ നോട്ട് ഔട്ട്...

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ലീഗ്. നോട്ട് ഔട്ടാണെന്ന് ഓൺ-ഫീൽഡ് അമ്പയർമാർ വിധി എഴുതിയിട്ടും, താൻ ഔട്ടാണോ എന്ന് പരിശോധിക്കാൻ അമ്പയർമാരോട് സ്വയം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....