HomeEntertainment'വലിയ തെറ്റ് പറ്റി': വിശദീകരണവുമായി വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട | Vlogger...

‘വലിയ തെറ്റ് പറ്റി’: വിശദീകരണവുമായി വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട | Vlogger Helen of Sparta

കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ. ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും, ഇനി ഇത്തരം സാഹചര്യം ആവർത്തിക്കില്ലെന്നും ധന്യ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെയും അവർ പ്രതികരിച്ചു.(Vlogger Helen of Sparta apologizes for drunk driving incident)

അണങ്കൂരിൽ വെച്ച് പോലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് ധന്യ സമ്മതിച്ചു. പോലീസിന്റെ ബീക്കൺ ലൈറ്റ് കണ്ട് പലരും ശ്രദ്ധിക്കുമെന്നും, അനാവശ്യമായ വീഡിയോകളോ വിവാദങ്ങളോ ഉണ്ടാകേണ്ട എന്ന് കരുതിയാണ് വാഹനം നിർത്താതിരുന്നത്. എന്നാൽ കാർ ഓടിച്ചുപോയി വീടിന് മുന്നിൽ വെച്ചപ്പോൾ പോലീസ് പിന്തുടർന്നെത്തി തന്നെ പിടികൂടുകയായിരുന്നു. മാന്യമായാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും, അവർ പിഴ ചുമത്തുകയും മദ്യപിച്ച് വാഹനമോടിക്കുന്നതിലെ അപകടങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തെന്നും ധന്യ വിശദീകരിച്ചു.

പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് ധന്യ പറഞ്ഞു. ആശുപത്രിയിൽ നിന്ന് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വണ്ടി ഇപ്പോഴും തന്റെ കൈവശം തന്നെയാണെന്നും, പിഴ കോടതിയിൽ അടയ്ക്കുമെന്നും അവർ വ്യക്തമാക്കി.

Story Summary

Vlogger ‘Helen of Sparta’ has issued a public apology after being booked for drunk driving in Kasaragod. Addressing social media rumors, she clarified that she only consumed beer and denied allegations of drug use, providing medical test results as proof, while admitting it was a mistake to drive and evade police checks.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.