Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaകൊച്ചിയിലേക്ക് സ്വയം വിമാനം പറത്തിയെത്തി: ശ്രദ്ധേയനായി രാജീവ് പ്രതാപ് റൂഡി | MP...

കൊച്ചിയിലേക്ക് സ്വയം വിമാനം പറത്തിയെത്തി: ശ്രദ്ധേയനായി രാജീവ് പ്രതാപ് റൂഡി | MP Rajiv Pratap Rudy

🎙️ Latest Podcast

കൊച്ചി: ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതിയുടെ പ്രവർത്തനങ്ങൾക്കായി കൊച്ചിയിലെത്തിയ രാജീവ് പ്രതാപ് റൂഡി ശ്രദ്ധേയനായി. ഇൻഡിഗോയുടെ ബെംഗളൂരു-കൊച്ചി വിമാനത്തിന്റെ പൈലറ്റായാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കൊച്ചിയിൽ ലാൻഡ് ചെയ്തത്.(MP Rajiv Pratap Rudy pilots flight to Kochi for parliamentary committee visit)

ജെബി മേത്തർ എംപി ഉൾപ്പെടെയുള്ള സമിതി അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാജീവ് പ്രതാപ് റൂഡി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്റംഗമാണ്. എ 320 വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധനായ അദ്ദേഹം, തന്റെ പൈലറ്റ് ലൈസൻസ് നിലനിർത്തുന്നതിനായി ഇൻഡിഗോയുമായി സഹകരിച്ച് പ്രവർത്തിക്കാറുണ്ട്.

ജൂലൈ ഒന്നുവരെ കേരളത്തിൽ പര്യടനം നടത്തുന്ന സമിതി, മൂന്നാർ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കും. സ്വച്ഛ് ഭാരത് മിഷൻ, ജൽജീവൻ മിഷൻ തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ കേരളത്തിലെ പ്രവർത്തന പുരോഗതിയും സംഘം വിലയിരുത്തും.

Story Summary

Rajiv Pratap Rudy, MP and Chairman of the Parliamentary Standing Committee on Water Resources, piloted the IndiGo flight from Bengaluru to Kochi yesterday. Rudy, a former Union Civil Aviation Minister, is the only Member of Parliament who holds a commercial pilot’s license and frequently flies Airbus A320 aircraft.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.