കോട്ടയം: മുൻ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജക്ട് കമ്മിറ്റിയിൽ താൻ എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. താൻ എതിർത്തില്ല എന്ന രീതിയിൽ വ്യാപകമായ പ്രചരണം നടക്കുന്നുണ്ടെന്നും ഇതിന്റെ പിന്നിലുള്ള കേന്ദ്രങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.(Thiruvanchoor Radhakrishnan clarifies opposition to past liquor policy decisions)
സബ്ജക്ട് കമ്മിറ്റിയിൽ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ താൻ അന്ന് തന്നെ എതിർത്തിരുന്നുവെന്നും, അത് അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ നേരിട്ട് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള തീരുമാനത്തെയും ചൂതാട്ടം അനുവദിക്കാനുള്ള നീക്കത്തെയും അന്നും താൻ ശക്തമായി എതിർത്തിരുന്നു.
ഇക്കാര്യത്തിൽ തനിക്ക് വിയോജിപ്പില്ല എന്ന് കാട്ടി അന്ന് മിനിറ്റ്സ് ഉണ്ടാക്കിയപ്പോഴാണ് താൻ ഇടപെട്ട് വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ധനബില്ല് നിയമസഭയിൽ വരുന്നതേയുള്ളൂവെന്നും, ബില്ല് എത്തുന്നതിന് മുൻപ് അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും നിയമസഭാ സാമാജികർക്കാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമുള്ളതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Story Summary
Thiruvanchoor Radhakrishnan has clarified his stance regarding past liquor policy discussions in the Subject Committee, asserting that he had officially recorded his opposition to tax reductions for Johnnie Walker, the opening of bars in IT hubs, and the proposal for gambling. He dismissed recent allegations that he remained silent on these issues.

