Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaപിറവം പുഴയിൽ കാണാതായ 6 വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി: കൂട്ട ആത്മഹത്യയെന്ന്...

പിറവം പുഴയിൽ കാണാതായ 6 വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി: കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Body of six-year-old girl recovered

🎙️ Latest Podcast

എറണാകുളം: മൂവാറ്റുപുഴയാറിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി ഇന്ന് രാവിലെ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ ഈ കുടുംബത്തിലെ മാതാപിതാക്കളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.(Body of six-year-old girl recovered from Muvattupuzha river in Piravom mass suicide case)

കോതമംഗലത്തുനിന്നും പിറവത്തെത്തിയ കുടുംബം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കൂട്ടആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് മീറ്ററുകൾ മാത്രം മാറിയാണ് ആറ് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്.

പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. കുടുംബം പുഴയിലേക്ക് ചാടിയതാണെന്ന നിഗമനത്തിലാണ് പോലീസും അഗ്നിരക്ഷാസേനയും അന്വേഷണം നടത്തിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Story Summary

The body of a six-year-old girl, the last member of a missing family, was recovered from the Muvattupuzha River in Piravom this morning. The parents and their two-year-old child had been recovered earlier, and post-mortems have been completed. Initial police investigations point to a mass suicide driven by severe financial distress after the family traveled from Kothamangalam.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.