തിരുവനന്തപുരം : ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ആരോഗ്യവകുപ്പിലെ 57,000-ത്തോളം വരുന്ന ജീവനക്കാർക്കും മറുപടി പറയലല്ല തന്റെ ജോലിയെന്ന് അദ്ദേഹം വ്യക്തമാക്കി.(Health Minister K Muraleedharan Addresses DHS Appointment Row and Epidemic Control)
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിനുള്ള ഹൈപ്പവർ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങേണ്ടതായിരുന്നുവെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ രോഗവ്യാപനത്തിന് ശേഷമാണ് താൻ ചുമതലയേറ്റതെന്നും വിശദീകരിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ വിഷയത്തിൽ ആഭ്യന്തരവകുപ്പാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
Story Summary
Health Minister K. Muraleedharan dismissed concerns over the DHS appointment controversy involving Dr. K.J. Reena, stating his priority is tackling the state’s spreading epidemics. He announced immediate action on the high-power committee’s report regarding disease prevention and emphasized the importance of inter-departmental coordination.

