ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ കീയി പന്യൂർ ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാണാതായ നാലുപേർക്കായി തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് പൂസയിലെ നീപ്കോ കോളനി മേഖലയിൽ പ്രളയം ഉണ്ടായത്. കാണാതായവർക്കായി വ്യോമസേനയുടെ ഹെലികോപ്റ്ററും, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും, പോലീസും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്.(Arunachal Pradesh flood, Search Operations For Missing Persons Intensify)
പ്രളയക്കെടുതിയിൽ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, മേഖലയിലെ പ്രധാന റോഡുകൾ പലയിടങ്ങളിലും ഉരുൾപൊട്ടലിനെത്തുടർന്ന് മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞ് തടസ്സപ്പെട്ട നിലയിലാണ്. തകർന്ന റോഡുകൾ അടിയന്തരമായി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Story Summary
A massive rescue operation involving the Indian Air Force and state disaster teams is underway in Arunachal Pradesh’s Keyi Panyor district to locate four people missing after a flash flood. The disaster, caused by heavy rainfall on Wednesday, has also severely disrupted road connectivity due to widespread landslides and debris.

