Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKerala'സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതു പോലെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം': MLAമാർക്ക്...

‘സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതു പോലെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം’: MLAമാർക്ക് കർശന താക്കീതുമായി സ്പീക്കർ | Kerala Assembly

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭയിലെ ചർച്ചകൾക്കിടെ സഭയുടെ നടുവിലൂടെ അലക്ഷ്യമായി നടന്നുപോകുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിനോദയാത്ര നടത്തുന്നതുപോലെ സഭയ്ക്കകത്ത് ചുറ്റിനടക്കുന്നത് അനുവദിക്കില്ലെന്നും, ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സ്പീക്കർ സാമാജികരെ ഓർമ്മിപ്പിച്ചു.(Kerala Assembly, Speaker Thiruvanchoor Radhakrishnan Warns MLAs In Assembly)

ഉമാ തോമസ് എംഎൽഎ സഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, മറ്റ് ചില അംഗങ്ങൾ സഭയ്ക്കുള്ളിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്പീക്കർ പ്രസംഗം നിർത്തിവയ്പ്പിച്ചാണ് അച്ചടക്കം പാലിക്കാൻ ആവശ്യപ്പെട്ടത്.

സഭ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പലതവണ ഇക്കാര്യം നിർദ്ദേശിച്ചതാണ്, ഇനി ഇതാവർത്തിക്കാൻ ഇടയാക്കരുത്, എന്ന് സ്പീക്കർ കർശനമായ ഭാഷയിൽ വ്യക്തമാക്കി.

Story Summary

Speaker Thiruvanchoor Radhakrishnan issued a stern warning to MLAs for walking casually inside the assembly hall while sessions were in progress. Interrupting MLA Uma Thomas’s speech, the Speaker urged members to maintain decorum and stop treating the house like a place for leisure strolls.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.